Kottayam

സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി – skeleton found in a private backyard in pala

പാലാ മേവടയിൽ സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. മുൻപ് മീനച്ചിലിൽ നിന്നും കാണാതായ 84 കാരൻ്റയാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഡിസംബർ 21 നാണ് 84 കാരനായ മാത്യു തോമസിനെ കാണാതായത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമെ ഇത് സ്ഥിരീകരിക്കാൻ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി.

STORY HIGHLIGHT: skeleton found in a private backyard in pala