India

ജിബിഎസ്; ലോകാരോഗ്യ സംഘം പുണെയിൽ

മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം പുണെയിൽ ജില്ലാ അധികൃതരുമായി ചേർന്ന് പ്രവർത്തനം സജീവമാക്കി. രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച സംഘം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകുന്നുണ്ട്. പുണെ മുനിസിപ്പൽ കോർപറേഷൻ മേഖലയിലും സമീപപ്രദേശത്തും ഉള്ളവരാണ് രോഗബാധിതരിൽ ഏറെയും. രോഗം പടരുന്നത് വെള്ളത്തിൽ നിന്നാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ച 158 പേരിൽ 38 പേർ സുഖംപ്രാപിച്ചെന്നും ഉടനെ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. 48 പേർ തീവ്രപരിചരണ വിഭാഗത്തിലും 28 പേർ വെന്റിലേറ്ററിലുമാണ്.