Entertainment

കിം​ഗ് ഖാന്റെ പൗത്രൻ സംവിധായകനാകുന്നു! ആര്യൻ ഖാൻ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു ഷാരൂഖ് | Sharooq khan son new movie

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി കിം​ഗ് ഖാന്റെ പുത്രൻ ആര്യൻ ഖാൻ

മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സീരിസിന്റെ ടൈറ്റിൽ അനൗണ്‍സ് ചെയ്ത് ഷാരൂഖ് ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. The BA***DS of Bollywood എന്നാണ് സീരിസിന്റെ പേര്.

ക്യാമറയ്ക്ക് പിന്നിൽ സംവിധായകനായി ആര്യനും മുന്നില്‍ നടനായി ഷാരൂഖ് ഖാനും ഉള്ള സീരിസിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുന്ന വീഡിയോ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ വീഡിയോ ഇതിനോടകം അഞ്ചു മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മാണം. സീരിസിൽ ആരൊക്കെ അഭിനയിക്കുന്നു എന്ന വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിത അതിഥികളും സീരിസിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

‘ഷാരൂഖ് ഖാന്റെ ചാറ്റ് ചോര്‍ത്തല്‍; ആര്യന്‍ ഖാനെ വെറുതെവിടാന്‍ 25 കോടി കൈക്കൂലി’; ആരോപണങ്ങളില്‍ പ്രതികരിച്ച് സമീര്‍ വാങ്കെഡെ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) മുൻ സോണൽ ഡയരക്ടർ സമീർ വാങ്കെഡെ. 2021ലെ ആഡംബരക്കപ്പലിലെ ലഹരി പാർട്ടി കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മോചിപ്പിക്കാൻ വേണ്ടി 25 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു.

ദേശീയ വിനോദ പോർട്ടലായ ‘ന്യൂജെ’യ്ക്കു നൽകിയ അഭിമുഖത്തിലാണ് ലഹരി പാർട്ടി കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. മകനെതിരായ കേസ് ഒഴിവാക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ഷാരൂഖ് ഖാന്റെ രഹസ്യ ചാറ്റ് പുറത്തുവിട്ടത് താങ്കളാണോ എന്ന ചോദ്യത്തോട് ആദ്യം സമീർ വാങ്കെഡെ പ്രതികരിച്ചില്ല. പിന്നീട്, ഇത്തരത്തിൽ വിവരങ്ങൾ ചോർത്താൻ മാത്രം ദുർബലനല്ല താനെന്നു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ആര് ചെയ്തതാണെങ്കിലും ഒന്നുകൂടി ആഞ്ഞു ശ്രമിക്കണമെന്നേ അവരോട് പറയാനുള്ളൂവെന്നും സമീർ വാങ്കെഡെ പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതിനാൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

ആര്യൻ ഖാനെ വെറുതെവിടാൻ 25 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളെയും സമീർ പൂർണമായി നിഷേധിച്ചു. ‘ഞാൻ ആര്യൻ ഖാനെ മോചിപ്പിച്ചിട്ടില്ല. അവനെ അറസ്റ്റ് ചെയ്യുകയാണ് ഞാൻ ചെയ്തത്. കേസ് കോടതിക്കു മുന്നിലാണുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് പൂർണമായ വിശ്വാസമുണ്ട്.’-അദ്ദേഹം പറഞ്ഞു.

content highlight: Sharooq khan son new movie