Movie News

425 കോടി ചിലവാക്കിയിട്ടും തിയറ്ററിൽ എട്ടുനിലയില്‍ പൊട്ടി; ‘ഗെയിം ചെയ്ഞ്ചര്‍’ ഇനി ഒടിടിയിലേക്ക് | game changer to stream in amazon prime

പൊങ്കൽ റിലീസായാണ് ഗെയിം ചേഞ്ചർ തിയേറ്ററുകളിലെത്തിയത്

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ശങ്കര്‍ ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണ്‍ നായകനായ ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങിയത്. എന്നാല്‍ പറഞ്ഞ് പഴകിയ തിരക്കഥയും ക്ലീഷേ അവതരണവും ഇതൊരു ശങ്കര്‍ ചിത്രം തന്നെയാണോ എന്ന് പ്രേക്ഷകര്‍ ചോദിച്ചു. തിയറ്ററിൽ എട്ടുനിലയില്‍ പൊട്ടിയ ചിത്രം ഇപ്പോഴിതാ ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്.

ഫെബ്രുവരി ഏഴ് മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. ജനുവരി 10 ന് പൊങ്കൽ റിലീസായാണ് ഗെയിം ചേഞ്ചർ തിയേറ്ററുകളിലെത്തിയത്.

450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയം ഏറ്റുവാങ്ങി. ചിത്രത്തിന് കേരളത്തിലും നേട്ടമുണ്ടാക്കാനായില്ല. ഒരു ഷങ്കർ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ് ഗെയിം ചേഞ്ചറിൻ്റേത്. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്.

രാം ചരണ്‍ നായകനായി എത്തുമ്പോള്‍ കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.