ബെംഗളൂരുവിലെ ഹെസരഘട്ട റോഡിന് സമീപമുള്ള ഒരു കഫേയില്‍, ഡ്യൂട്ടിക്കിടെ ഒരു ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവിനെ റസ്റ്റോറന്റ് ജീവനക്കാര്‍ ആക്രമിച്ച വീഡിയോ വൈറലായി. കന്നഡ സംസാരിക്കുന്ന ഡെലിവറി എക്‌സിക്യൂട്ടീവിനെ കഫേയിലെ ജീവനക്കാര്‍ ആക്രമിച്ചതായി സോഷ്യല്‍ മീഡിയയില്‍ പലരും അവകാശപ്പെടുന്നത്. സിസിടിവിയില്‍ പതിഞ്ഞ സംഭവം പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാവുകയും പോലീസ് നടപടിയെടുക്കുകയും ചെയ്തു.
ഡെലിവറി എക്‌സിക്യൂട്ടീവും ഒരു റെസ്റ്റോറന്റ് സ്റ്റാഫ് അംഗവും തമ്മിലുള്ള ഒരു വാക്കേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിലെ സംഭാഷണത്തിന്റെ ഭൂരിഭാഗവും വ്യക്തമല്ലെങ്കിലും, ഡെലിവറി എക്‌സിക്യൂട്ടീവിന്റെ ഒരു വാചകം ഇങ്ങനെയാണ് കേള്‍ക്കുന്നത്, ‘ഞാന്‍ ഒന്നും പറയുന്നില്ല, ഞാന്‍ കന്നഡയിലാണ് സംസാരിക്കുന്നത്.’ നിമിഷങ്ങള്‍ക്കുശേഷം, ആ സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കമാവുകയും ചെയ്തു. അവിടെ ഡെലിവറി ബോയിയെ ക്രൂരമായി അടിക്കുകയും, ചവിട്ടുകയും, അസഭ്യം പറയുകയും, പരിസരത്ത് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. പരിക്കേല്‍പ്പിക്കുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. വെറലായ വീഡിയോയ്ക്ക് മറുപടിയായി, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി പോലീസ് എക്സില്‍ പ്രതികരിച്ചു.
വീഡിയോ ഇവിടെ കാണുക:
ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഒരു വിഭിന്ന പ്രതികരണങ്ങള്‍ക്ക് കാണമായി, കന്നഡ സംസാരിക്കുന്ന ഡെലിവറി എക്‌സിക്യൂട്ടീവിനെ കന്നഡ സംസാരിക്കാത്ത ജീവനക്കാര്‍ ആക്രമിച്ചുവെന്ന് പലരും അവകാശപ്പെട്ടു. കന്നഡ സംസാരിക്കാന്‍ നിര്‍ബന്ധിച്ചതിന് മാത്രമാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് നിരവധി എക്‌സ് ഉപയോക്താക്കള്‍ ആരോപിച്ചു, ഇത് ബെംഗളൂരുവിലെ ഭാഷാ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.
എക്‌സ് ഉപയോക്താക്കള്‍ വീഡിയോയോട് എങ്ങനെ പ്രതികരിച്ചു? കന്നഡയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ ബെംഗളൂരുവിലെ ചിക്കബനവാരയ്ക്ക് സമീപം ഒരു കന്നഡിഗ ഡെലിവറി ബോയിയെ ഹിന്ദി സംസാരിക്കുന്ന ഒരു കൂട്ടം തൊഴിലാളികള്‍ ക്രൂരമായി ആക്രമിച്ചു. വളര്‍ന്നുവരുന്ന ഈ ഭാഷാപരമായ അഹങ്കാരത്തെ അപലപിക്കണം! കര്‍ണാടക കന്നഡിഗരുടേതാണ്, ഇവിടെ കന്നഡ സംസാരിക്കുന്നത് ഒരു അവകാശമാണ്, ഒരു പദവിയല്ലെന്ന് ഒരു എക്‌സ് ഉപയോക്താവ് കമന്റിട്ടു.
പ്രാദേശിക സംസ്‌കാരത്തെ അവഹേളിക്കുന്ന ബിസിനസുകളുടെ ലൈസന്‍സ് റദ്ദാക്കുക. കര്‍ണാടകയിലെ ബിസിനസുകള്‍ പ്രാദേശിക തൊഴിലാളികളെ ഉയര്‍ത്തണം, ഭാഷാപരമായ അതിരുകടന്ന സ്വഭാവം കാണിക്കുന്ന പുറത്തുനിന്നുള്ളവരെ ഇറക്കുമതി ചെയ്യരുത്’, എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ഭാഷയെയും കുടിയേറ്റ തൊഴിലാളികളെയും കുറിച്ചുള്ള ചര്‍ച്ച സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്, ബെംഗളൂരുവില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) നടപ്പിലാക്കണമെന്ന് നെറ്റിസണ്‍മാര്‍ ആവശ്യപ്പെടുന്നു.