Celebrities

എമ്പുരാൻറെ പോസ്റ്ററിൽ കണ്ടത് മമ്മൂട്ടിയോ ഫഹദ് ഫാസിലോ ബേസിലോ അല്ല. അത് ആരാണ് .? ആ സംഭവത്തെക്കുറിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രം വലിയ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.. ഒരു ബിഗ് ബജറ്റ് ചിത്രം എന്നതിലുപരി ഒരുപാട് പ്രതീക്ഷകളാണ് ഈ ചിത്രത്തെക്കുറിച്ച് മലയാളി പ്രേക്ഷകർക്ക് ഉള്ളത്. മാർച്ചിൽ ആയിരിക്കും ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഒരു പോസ്റ്റർ വളരെ വേഗം വൈറലായി മാറിയിരുന്നു ഈ പോസ്റ്ററിൽ ഒരാൾ തിരിഞ്ഞു നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത് ഈ വ്യക്തി മമ്മൂട്ടി ഫഹദ് ബേസിൽ എന്നീ മൂന്ന് പേരിൽ ഒരാളാണ് എന്നായിരുന്നു സോഷ്യൽ മീഡിയ പ്രസ്താവിച്ചത് എന്നാൽ ഈ മൂന്നു പേരുമല്ല ആ ചിത്രത്തിൽ ഉള്ളത് എന്നാണ് ഇപ്പോൾ നടൻ പൃഥ്വിരാജ് പറയുന്നത്

എമ്പുരാന്റെ കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചപ്പോൾ ലോകത്തിന്റെ പല ഭാഗത്തുള്ള അഭിനേതാക്കളുടെ ഒരു ലിസ്റ്റ് തന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു അതിൽ കുറച്ചു വലിയ പേരുകൾ കൂടി ഉണ്ടായിരുന്നു അവരോട് കഥ പറഞ്ഞപ്പോൾ സിനിമ ചെയ്യാൻ അവരു തയ്യാറാവുകയും ചെയ്തു അതിനായി പല ഭാഷകളിലേക്കും ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്

പക്ഷേ അവിടെ മറ്റൊരു പ്രശ്നം കൂടിയുണ്ടാകുന്നുണ്ട് ഉണ്ടായിരുന്ന എല്ലാവരെയും സിനിമയിൽ കൊണ്ടുവരുമ്പോൾ സിനിമയുടെ ബഡ്ജറ്റിനെ അത് ബാധിക്കും. അതുകൊണ്ടുതന്നെ പ്രകമ്പരം കൊള്ളിക്കുന്ന ഒരു അഭിനേതാവ് ഈ ചിത്രത്തിൽ ഉണ്ടാകുമെന്ന് നിങ്ങൾ ആരും പ്രതീക്ഷിക്കരുത് എങ്കിലും കുറച്ച് കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ടാകും എന്നുകൂടി പൃഥ്വിരാജ് ഉറപ്പ് നൽകുന്നുണ്ട് വലിയൊരു സസ്പെൻസ് തന്നെയാണ് പൃഥ്വിരാജ് നൽകുന്നത് എന്ന പലരും പറയുന്നുണ്ട് ലൂസിഫർ എന്ന സിനിമ ഒരു ചെറിയ സിനിമയാണെന്ന് പറഞ്ഞ പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തെക്കുറിച്ച് വലിയ അത്ഭുതങ്ങൾ ഒന്നുമില്ലാ എന്ന് പറയുന്നത്