Celebrities

‘തിര എന്ന സിനിമയിൽ എനിക്കൊരു തട്ട് കിട്ടിയത് കൊണ്ടാണ് എന്റെ മറ്റു ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റായത്’- വിനീത് ശ്രീനിവാസൻ

മലയാള സിനിമയിൽ വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസൻ നിവിൻപോളി കൂട്ടുകെട്ട് ഇരുവരും ഒരുമിച്ച് എത്തിയിട്ടുള്ള ചിത്രങ്ങളെല്ലാം തന്നെ വലിയ ഹിറ്റാണ് നേടിയിട്ടുള്ളത് ഈ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് തട്ടത്തിൻ മറയത്ത് എന്ന സിനിമയാണ് ഈ ചിത്രത്തിൽ അതീവ മികച്ച വേഷം തന്നെയായിരുന്നു നിവിൻപോളി അവതരിപ്പിച്ചിരുന്നത് ഇപ്പോൾ സിനിമയിൽ അത്രത്തോളം സജീവമല്ല നിവിൻ പോളി ഈ സാഹചര്യത്തിൽ അടുത്ത സമയത്ത് നിവിൻ പോളിയെ കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

നിവിൻ പോളിക്ക് ഒരു തിരിച്ചുവരം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആയിരുന്നു ശ്രീനിവാസൻ മറുപടി പറഞ്ഞത് എല്ലാ താരങ്ങൾക്കും വിജയവും പരാജയവും ഉണ്ട് അത് നിവിൻപോളിക്ക് ഉണ്ട് എന്നാണ് താൻ വിശ്വസിക്കുന്നത് എന്നാൽ എന്തുകൊണ്ടാണ് പരാജയം സംഭവിച്ചത് എന്നത് ആർക്കും മനസ്സിലാവുന്ന കാര്യമല്ല പക്ഷേ പരാജയത്തിൽ നിന്നും നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടത് അത്യാവശ്യമാണ് ഞാനിപ്പോൾ തിര എന്ന സിനിമയിൽ എനിക്കൊരു തട്ട് കിട്ടിയപ്പോഴാണ് ഏത് രീതിയിൽ ചിന്തിക്കണം എന്ന പാഠിച്ചത് അതുകൊണ്ടുതന്നെ എന്റെ മറ്റു ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഫെയർ ആവാനുള്ള കാരണമായി അതിനെ ഞാൻ എടുത്തിട്ടുണ്ട്

ആ ചിത്രങ്ങൾക്ക് വരുന്ന ക്രിട്ടിസിസവും നമ്മൾ ഏറ്റെടുക്കണം എവിടെയാണ് നമ്മൾക്ക് തെറ്റ് പറ്റുന്നത് എന്ന് മനസ്സിലാക്കാൻ അത് ഉപകരിക്കും കാരണം എവിടെ മുതലാണ് നമുക്ക് പ്രശ്നങ്ങൾ ഉണ്ടായത് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നിവിന് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട് നിവിനും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഉടനെ തന്നെ അത് സംഭവിക്കും എന്ന് വിശ്വസിക്കുന്നു ഞങ്ങൾ ഒരു സബ്ജക്ടിനെ പറ്റി സംസാരിച്ചിട്ടുണ്ട് അതിൽ ഒരുപാട് പോസിറ്റീവ് എനിക്ക് തോന്നുകയും ചെയ്തതാണ് എന്നാൽ അത് വലിയ രീതിയിൽ ഡെവലപ്മെന്റ് ചെയ്തിട്ട് ഒന്നുമില്ല എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്