റിയാദ് : സൗദിയിലെ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചിരിക്കുകയാണ് മാനവ വിവേ വിഭവ ശേഷി മന്ത്രാലയം.. തൊഴിലാളികൾക്ക് വളരെ മികച്ച രീതിയിലുള്ള നിയമങ്ങളാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് തൊഴിലാളികൾക്ക് തൊഴിൽ പരീക്ഷ മെച്ചപ്പെടുത്തുവാനും കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആണ് തൊഴിൽ വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ നിലവിൽ വന്നിരിക്കുന്നത്. നിയമത്തിന്റെ പുതിയ ഭേദഗതികൾ ഏറ്റവും കൂടുതൽ ഗുണം ചെയ്യുക സ്ത്രീകൾക്കായിരിക്കും എന്നും പറയുന്നുണ്ട്
സ്ത്രീകൾക്ക് പ്രസവ അവധി പന്ത്രണ്ടാഴ്ചയായി ഉയർത്തുകയാണ് ചെയ്തത് പത്താഴ്ചയായിരുന്നു മുൻപ് അനുവദിച്ചിരുന്നത് എങ്കിൽ ഇനി മുതൽ 12 ആഴ്ചയായിരിക്കും പ്രസവാവതിയായി ഉയർത്തുന്നത് അതോടൊപ്പം പങ്കാളി മരണപ്പെടുകയാണെങ്കിൽ തൊഴിലാളിക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിക്ക് അർഹതയുണ്ട് എന്നും പുതിയ നിയമപ്രകാരം പറയുന്നുണ്ട് വിവാഹത്തിനും അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയാണ് ഇനി മുതൽ ലഭിക്കുക ഒരു തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസ് പുറപ്പെടുവിക്കുന്നതിന് കൃത്യമായ കാലയളവ് കൂടി പുതിയ ഭേദഗതിയിൽ പറയുന്നുണ്ട് തൊഴിലാളിയുടെ ഭാഗത്തുനിന്നാണ് കരാർ അവസാനിപ്പിക്കുന്നത് എങ്കിൽ നോട്ടീസ് 30 ദിവസവും തൊഴിലുടമയുടെ ഭാഗത്തുനിന്നാണെങ്കിൽ 60 ദിവസവും ആയിരിക്കണം അവധി ദിവസങ്ങളിൽ ജോലിയെടുക്കുന്നത് ഓവർടൈയുമായി കണക്കാക്കുകയും ചെയ്യണം ഇതിനായി ജീവനക്കാർക്ക് അധികവേദം നൽകുകയും വേണം ട്രയൽ കാലയളവ് പരമാവധി 180 ദിവസം വരെ ആയിരിക്കും എന്നും പരിഷ്കരിച്ച നിയമത്തിൽ പറയുന്നുണ്ട്