കീര്‍ത്തി സുരേഷ് നായികയാകുന്ന വെബ് സീരീസാണ് അക്ക. രാധിക ആംപ്‍തെയും പ്രധാന കഥാപാത്രമായുണ്ട്. ഗ്യാംഗ്സ്റ്റര്‍ ലീഡറായിട്ടാണ് കീര്‍ത്തിയും രാധികയുമുള്ളത്. നെറ്റ്‍ഫ്ലിക്സില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന അക്കയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ധര്‍മജൻ ഷെട്ടിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. വൈആര്‍എഫ് എന്റര്‍ടെയ്‍ൻമെന്റാണ് സീരീസിന്റെ നിര്‍മാണം. റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നത് ബേബി ജോണാണ്. വരുണ്‍ ധവാനാണ് ചിത്രത്തില്‍ നായകനായത്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്‍തത്. തുടക്കത്തില്‍ മുന്നേറ്റമുണ്ടാക്കാനാകാതിരുന്ന ചിത്രം 60 കോടി ക്ലബിലെത്തിയിരുന്നു. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും കഥാപാത്രങ്ങളായപ്പോള്‍ സംവിധാനം കലീസാണ്.
കീര്‍ത്തി സുരേഷ് നായികയായി തമിഴില്‍ വന്നത് രഘുതാത്തയാണ്. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.
തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി+ രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.
content highlight: keerthi-suresh-akkas-first-visuals-out