Celebrities

ഒടുവിൽ ആ സത്യം നടി അഹാന വെളിപ്പെടുത്തുന്നു! ഇഷ്ടങ്ങൾ അങ്ങനെ തന്നെ നടക്കുമെന്നും താരം; പുതിയ സന്തോഷത്തെക്കുറിച്ച് അഹാന കൃഷ്ണ പറയുന്നു….| Actress Ahaana Krishna

സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് അഹാനയും സഹോദരിമാരും

കൃഷ്ണകുമാറിന്റെ മക്കളെല്ലാം പ്രേക്ഷകര്‍ക്ക് പരിചതരാണ്. അഹാനയും ഇഷാനിയുമാണ് അഭിനയിച്ച് കൈയ്യടി നേടിയത്. അഹാനയുടെ ക്യാരക്ടറിന്റെ ബാല്യകാല വേഷം ചെയ്തായിരുന്നു ഹന്‍സിക സിനിമയില്‍ സാന്നിധ്യം അറിയിച്ചത്. ലൂക്ക എന്ന ചിത്രത്തിലായിരുന്നു ചേച്ചിയും അനിയത്തിയും അഭിനയിച്ചത്. സിനിമ ചെയ്യുന്ന കാര്യത്തില്‍ സെലക്റ്റീവാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഭിനയ ജീവിതം തുടങ്ങിയത്. പാച്ചുവും അത്ഭുതവിളക്കുമായിരുന്നു ഒടുവിലായി റിലീസ് ചെയ്തത്. അതിഥി വേഷമാണെങ്കിലും അഭിനയപ്രാധാന്യമുള്ളതും, പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതുമാണെങ്കില്‍ ഏറ്റെടുക്കും എന്ന് അഹാന പറയാറുണ്ട്.

പ്രേക്ഷകരുടെ താല്‍പര്യങ്ങളും അഭിനേത്രിയെന്ന നിലയില്‍ പരിഗണിക്കാറുണ്ട്. സിനിമ സ്വീകരിക്കുന്ന സമയത്ത് അങ്ങനെയുള്ള കാര്യങ്ങളും പ്രധാനപ്പെട്ടതാണ്. കാണാന്‍ വരുന്നവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് അഹാനയും സഹോദരിമാരും. അമ്മയും വ്‌ളോഗുമായി സജീവമാണ്. മക്കളുടെ വിശേഷങ്ങളും വീട്ടിലെ കാര്യങ്ങളുമെല്ലാം വീഡിയോയിലൂടെ കാണിക്കാറുണ്ട്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കശ്മീരിലെത്തിയ സന്തോഷത്തിലാണ് അഹാനയും സഹോദരിമാരും അമ്മയും സുഹൃത്തുക്കളും.

സിനിമയിലൊക്കെ കാണുന്നത് പോലെ എനിക്ക് മഞ്ഞ് വാരി എറിയാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. കൂട്ടുകാരികളോടൊപ്പമായാണ് സിന്ധു ആദ്യമായി കശമീരിലേക്ക് എത്തിയത്. അഹാനയായിരുന്നു അമ്മയുടെ ആഗ്രഹം സഫലമാക്കി കൊടുത്തത്. മക്കള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ വേണ്ടെന്ന് വെച്ച ആളാണ്, ഇപ്പോള്‍ എല്ലാവരും വലുതായി അവരുടെ കാര്യങ്ങളൊക്കെ ചെയ്ത് തുടങ്ങി. അന്ന് മാറ്റിവെച്ച ആഗ്രഹങ്ങളും സന്തോഷങ്ങളുമെല്ലാം അമ്മ ഇപ്പോള്‍ ആസ്വദിക്കുകയാണ്. അതിന് അമ്മയെ ഏറ്റവും കൂടുതല്‍ പോത്സാഹിപ്പിക്കുന്നത് അഹാനയാണ്.

അന്നത്തെ കശ്മീര്‍ യാത്രയിലെ സന്തോഷം വീണ്ടെടുത്തിരിക്കുകയാണ് ഇത്തവണയും. ഗുല്‍മര്‍ഗിലേക്കും പോയിരുന്നു ഈ പ്രാവശ്യം. മഞ്ഞുമലകളിലൂടെയായി ബൈക്കും ഓടിച്ചിരുന്നു ഇവരെല്ലാം. ഇത് എന്നെക്കൊണ്ട് സാധിക്കുമെന്ന് കരുതിയ കാര്യമേയല്ലെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. അഹാനയും ഇഷാനിയും ഹന്‍സികയും പോത്സാഹിപ്പിച്ചതോടെയാണ് ആ സാഹസം ചെയ്തതെന്ന് അമ്മ പറഞ്ഞിരുന്നു.

ഇന്‍സ്റ്റഗ്രാമിലും വ്‌ളോഗിലൂടെയുമായി യാത്രാവിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് ഇവര്‍. ഇത്തവണത്തെ യാത്രയില്‍ ദിയ കൃഷ്ണ കൂടെയില്ല. കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് ദിയ. ഈ യാത്രയില്‍ ഓസിയെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു. അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്, അസ്വസ്ഥതകളൊക്കെയുണ്ടെങ്കിലും ക്രേവിംഗ്സെല്ലാം ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് ദിയ തുറന്നുപറഞ്ഞിരുന്നു. ഫാമിലി റിയാക്ഷന് വീഡിയോയുമായി ദിയ എത്തിയിരുന്നു.

contnet highlight: Actress Ahaana Krishna