Beauty Tips

ചൂടുകാലത്ത് വിയർപ്പ് പണിതരുന്നുണ്ടോ? ദുർ​ഗന്ധമകറ്റാൻ ഇതാ ചില ടിപ്പുകൾ….| Tips to avoid body smell

വിയർപ്പ് ദുർഗന്ധവും ചൂടും കുറയ്ക്കാൻ ചില പൊടിക്കൈകൾ

അതികഠിനമായ ചൂട് കാരണം പലരും പൊറുതി മുട്ടുകയാണ്. ചൂട് കുറയ്ക്കാൻ രണ്ട് നേരം കുളിച്ചും എസിയിൽ ഇരുന്നു പലരും വെയിലിന് എതിരെ പോരാടുകയാണ്. ചൂട് സമയത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ധാരാളം വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷെ അമിതമായ ചൂടും വിയർപ്പും കാരണമുണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് മാറ്റാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

ഭക്ഷണം ശ്രദ്ധിക്കാം

വളരെയധികം ശ്രദ്ധയോടെ വേണം വേനൽക്കാലത്ത് ഭക്ഷണം തിരഞ്ഞെടുക്കാൻ. ശരീരത്തിന് തണുപ്പ് കുളിരും ലഭിക്കുന്ന ഭക്ഷണങ്ങൾ എപ്പോഴും തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വെള്ളം ധാരാളം കുടിക്കാൻ ഒരു കാരണവശാലും മറക്കരുത്. ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന എരിവുള്ള ഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പ്രധാനമായും ഒഴിവാക്കാൻ ശ്രമിച്ചാൽ നല്ലതായിരിക്കും.

തണുത്ത വെള്ളത്തിൽ കുളിക്കാം

ചൂട് സമയങ്ങളിൽ പരമാവധി തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക. രാവിലെയും വൈകിട്ടും തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക. ശരീരത്തിലെ അധിക ഊഷ്മാവ കുറയ്ക്കാൻ ഇത് സഹായിക്കും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പ് നിയന്ത്രിക്കുകയും ശരീര ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യും. വേനൽക്കാലത്ത് കഴിയുന്നതും രാവിലെയും വൈകുന്നേരവും തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.

വസ്ത്രത്തിൽ ശ്രദ്ധിക്കുക

മഞ്ഞു കാലത്ത് കുളിർ നൽകാൻ സഹായിക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക. വേനൽ കാലത്ത് ചൂട് കുറവുള്ള വസ്ത്രങ്ങളാണ് എപ്പോഴും നല്ലത്. ചൂടിനെ പ്രതിരോധിക്കാനും വിയർപ്പ് വലിച്ചെടുക്കാനും കഴിയുന്ന വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. പ്രത്യേകിച്ച് വേനൽക്കാലത്ത് അയഞ്ഞ നല്ല കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. വിയർപ്പ് മൂലം ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നു. വിയർപ്പ് നിയന്ത്രിക്കുന്നു

ഐസ് വാട്ടർ സ്പ്രേ

ചൂട് സമ്മർദ്ദവും ശരീരത്തിലെ ചൂടും കുറയ്ക്കാൻ, അതുപോലെ തന്നെ ചൂടുള്ള സീസണിൽ വിയർക്കാതിരിക്കാനും ഫ്രഷ് ആയി തുടരാനും ഐസ് വാട്ടർ സ്പ്രെ ഏറെ സഹായിക്കും. അതികഠിനമായ ഈ വെയിലിൽ നിന്ന് ചർമ്മത്തെ ഫ്രഷ് ആയി നിലനിർത്താനും ഐസ് വെള്ളം മികച്ചൊരു മാർഗമാണ്. വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ഒരു സ്പ്രെ ബോട്ടിലിൽ ഐസ് വെള്ളം കൈയിൽ കരുതുക. വിയർപ്പ് നിയന്ത്രിക്കാൻ ഇടയ്ക്കിടെ മുഖത്ത് സ്പ്രേ ചെയ്യുക. ചർമവും പുനരുജ്ജീവിപ്പിക്കപ്പെടും.

content highlight: Tips to avoid body smell