ബിഗ് ബോസ് മലയാളം ഒരു ജനപ്രിയ റിയാലിറ്റി ഷോയാണ്, ഇതുവരെ ആറ് സീസണുകൾ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവതാരകനായി മോഹൻലാൽ ആണ് പ്രവർത്തിച്ചിരുന്നത്. സീസൺ 6-ന്റെ വിജയിയായി ജിന്റോ തിരഞ്ഞെടുക്കപ്പെട്ടു. സീസൺ 7-നെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ സീസണുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾക്കും പ്രലോഭനങ്ങൾക്കും ഇരയാകാതിരിക്കാൻ ഏഷ്യാനെറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണമോ മറ്റെന്തെങ്കിലും വാഗ്‌ധാനങ്ങളോ നൽകി ബിഗ് ബോസ് എന്ന പരിപാടിയുടെ ഭാഗമാക്കാമെന്ന് പറയുന്ന വ്യാജ പ്രലോഭനങ്ങളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് അവർ നിർദ്ദേശിക്കുന്നു. പുതിയ സീസണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ, ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കപ്പെടും.
ഇപ്പോഴിതാ തനിക്ക് പലപ്പോഴായി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്നും എന്നാൽ ലൈഫ് പോകുമോയെന്ന് ഭയന്നാണ് ക്ഷണം സ്വീകരിച്ച് മത്സരിക്കാൻ പോകാതിരുന്നതെന്നും പറയുകയാണ് നടി പ്രിയങ്ക. മഴവിൽ കേരളം കണക്ട് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. റീച്ച് കിട്ടാൻ വേണ്ടിയാണ് അവർ പ്രെഡിക്ഷൻ ലിസ്റ്റിൽ എന്റെ പേര് ഉൾപ്പെടുത്തുന്നത്. അല്ലാതെ ഞാൻ ബിഗ് ബോസിലൊന്നും പോകാൻ പോകുന്നില്ല.
ആദ്യ സീസൺ മുതൽ ബിഗ് ബോസിലേക്ക് എന്നെ വിളിക്കാറുണ്ട്. പക്ഷെ ഞാൻ പോകാറില്ല. കാരണം ഞാൻ ഫാമിലിയുമായി ജീവിക്കുന്നയാളാണ്. അവിടെ പോയി കഴിഞ്ഞാൽ ഈ കാര്യങ്ങളൊക്കെ വിളിച്ച് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടതായും ബഹളമുണ്ടാക്കേണ്ടതായും വരും. പിന്നെ ഞാൻ ഫസ്റ്റ് പ്രൈസ് മേടിക്കും എന്നുള്ളത് ഉറപ്പാണ്. കോൺഫിഡൻസ് ലെവലാണത്.
പക്ഷെ അതിന് വേണ്ടി റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ല. ലൈഫിന് വേണ്ടി റിസ്ക്കെടുക്കാം. പക്ഷെ ഇതിന് വേണ്ട. ലൈഫ് പോകുമെന്ന പേടിയുള്ളതുകൊണ്ടാണ് പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം. അതിൽ ഞാൻ റിസ്ക്ക് എടുക്കില്ല എന്നാണ് പ്രിയങ്ക പറഞ്ഞത്.
കഴിഞ്ഞ സീസണിലാണ് ബിഗ് ബോസിന്റെ ചരിത്രത്തിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരമായ ഫിസിക്കൽ അസാൾട്ട് നടന്നത്. ഷോ തുടങ്ങി രണ്ടാം ആഴ്ച പിന്നിട്ടപ്പോഴായിരുന്നു സംഭവം. സഹമത്സരാർത്ഥിയായ സിജോയെ അസി റോക്കിയെന്ന മത്സരാർത്ഥി ഇടിക്കുകയാണ് ചെയ്തത്. സംഭവം വലിയ രീതിയിൽ വിവാദമായിരുന്നു. സിജോയെ മർദ്ദിച്ചതിന് പിന്നാലെ അസി റോക്കിയെ മത്സരത്തിൽ നിന്നും പുറത്താക്കിയിരുന്നു.
സോഷ്യൽമീഡിയ താരങ്ങൾ, സീരിയൽ താരങ്ങൾ, സിനിമാ താരങ്ങൾ, പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചിലർ എന്നിവരാണ് പൊതുവെ ബിഗ് ബോസിൽ മാറ്റുരയ്ക്കാനെത്തുന്നത്. ഷോയുടെ ഭാഗമായതിന്റെ പേരിൽ നല്ലതും ചീത്തയുമെല്ലാം എല്ലാ മത്സരാർത്ഥികൾക്കും സംഭവിച്ചിട്ടുണ്ട്. ചിലർക്ക് സൈബർ ആക്രമണം അടക്കം നിരവധി മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
content highlight: priyanka-says-she-didnt-participate-in-bigg-boss