ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സിദ്ധാർത്ഥും അദിതി റാവുവും. 2024 സെപ്റ്റംബർ 16-ന് തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപുരത്തെ 400 വർഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. “നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും… മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു” എന്ന കുറിപ്പോടെയാണ് അവർ ചിത്രങ്ങൾ പങ്കുവെച്ചത്.
2021-ൽ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. ഇത് ഇരുവരുടെയും രണ്ടാം വിവാഹമാണ്. സിദ്ധാർഥ് മുമ്പ് മേഘ്നയെ വിവാഹം ചെയ്തിരുന്നുവെങ്കിലും 2007-ൽ വിവാഹമോചിതരായി. അദിതി ബോളിവുഡ് നടൻ സത്യദീപ് മിശ്രയുമായി വിവാഹിതയായിരുന്നു, എന്നാൽ 2012-ൽ അവർ വേർപിരിഞ്ഞു.
വിവാഹചടങ്ങിൽ അദിതി ഗോൾഡൻ നിറത്തിലുള്ള ദാവണിയും പരമ്പരാഗത ആഭരണങ്ങളും ധരിച്ചിരുന്നു, സിദ്ധാർഥ് ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ധരിച്ചത്. അദിതിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സിദ്ധാർത്ഥ്. ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.
ഞാൻ ആരുടെ മുന്നിലും ഫിൽട്ടർ ചെയ്ത് സംസാരിക്കാറില്ല. വ്യത്യസ്ത ആളുകളോട് വ്യത്യസ്തമായിവ പെരുമാറേണ്ട കാര്യമില്ല. ഞാൻ ഭയമില്ലാതെ ജീവിക്കുന്നു. ഫേക്ക് സ്റ്റാറ്റസുകൾ ഞാനിഷ്ടപ്പെടുന്നില്ല. ഞങ്ങൾക്ക് റൂളുകളില്ല. പക്ഷെ ഇവന്റ്ഫുളായ ഒരു ദിവസമാണെങ്കിൽ വീട്ടിൽ തിരിച്ച് വന്ന് അതേക്കുറിച്ച് സംസാരിക്കും. ചിലപ്പോൾ ഒരാൾ പകുതി ഉറക്കത്തിലായിരിക്കും. എങ്കിലും സംസാരിക്കും. കാരണം ആ ദിവസത്തെ ആവേശം അന്ന് തന്നെ സംസാരിക്കുമെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി. അദിതി ഫോണിൽ സിനിമ കാണുന്നത് തനിക്കിഷ്ടമല്ലെന്നും സിദ്ധാർത്ഥ് പറയുന്നു.
സിനിമാറ്റിക്ക് ബ്യൂട്ടി മനസിലാക്കുന്നയാളാണ് അദിതി. ഒരു കാര്യം എങ്ങനെ സിനിമാറ്റിക്കലി മനോഹരമാണെന്ന് മനസിലാക്കുന്നു. ജൂബിലിയിലും ഹീരമണ്ഡിയിലും അവളുടെ പെർഫോമൻസ് വളരെ സൂക്ഷ്മവും മനോഹരവുമാണ്. അവൾ ക്യാമറയിൽ നിന്നും അകലേക്ക് നടന്നപ്പോൾ ഇന്റർനെറ്റ് നിലച്ചു (ഹീരാമണ്ഡി സീൻ). അത്രയും മനോഹാരിതയും ഗ്രേസും സ്ക്രീനിൽ കൊണ്ട് വരാനുള്ള കഴിവ് എനിക്കിഷ്ടമാണ്.
അവൾ കരയുന്നതും വൾനറബിളാകുന്നതും കാണാൻ എനിക്ക് പ്രയാസമാണ്. ഹീരാമണ്ഡിയിലെ അവസാനം വല്ലാതെ വിഷമിപ്പിച്ചു. അതേസമയം ആക്ടറെന്ന നിലയിൽ എന്റെ ലക്ഷ്യം സ്ക്രീനിൽ നോട്ടീസബിൾ ആകാതിരിക്കുകയാണ്. സംവിധായകന്റെയും എഴുത്തുകാരന്റെയും സൃഷ്ടിയുടെ ഭാഗമാകാനാണ് ഞാനാഗ്രഹിക്കുന്നത്. സംവിധായകനും എഴുത്തുകാരനും ആക്ടർക്ക് കയ്യടി ലഭിക്കണം എന്ന് തോന്നിയാൽ എല്ലാ കൃത്യമായി അവർ ചെയ്താൽ ലഭിക്കും. എന്നെ സ്ക്രീനിൽ കാണുമ്പോൾ കയ്യടിക്കരുതെന്ന് താൻ പറഞ്ഞിട്ടുണ്ടെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.
കാറ്റ് ആന്റ് ഡോഗ് ഡാഡായി ഞാൻ സന്തോഷത്തോടെ വീട്ടിലിരിക്കാമെന്നും അവൾക്ക് ജോലി ചെയ്യാമെന്നും ഞാൻ പറഞ്ഞതാണ്. പറ്റില്ലെന്ന് അദിതി പറഞ്ഞു. ഇനി എനിക്ക് കരിയറിന്റെ ദൈർഘ്യം ആലോചിച്ച് ആശങ്കപ്പെടണം. ഞാൻ വളരെ സെക്യൂർ ആയ ആളാണ്. നാളെയൊരിക്കൽ എനിക്കൊപ്പം ആർക്കും വർക്ക് ചെയ്യില്ലെന്ന് പറഞ്ഞാൽ ഞാൻ ഉറക്കം കളയില്ല.
താൻ വർക്ക് ലെെഫ് ബാലൻസിന് പ്രാധാന്യം നൽകുന്ന ആളാണ്. സിനിമാ രംഗവുമായി ബന്ധവമില്ലാതെ വീട്ടിലിരിക്കാൻ ഇഷ്ടമാണെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.
content highlight: siddharth-opens-up-about-his-married-life