Celebrities

‘ഒരാൾ കൂടി ജീവിതത്തിൽ വന്നു, നേരത്തെ സ്വന്തം കാര്യം നോക്കിയാൽ മതിയായിരുന്നു’: സ്വാസിക വിജയ് | swasika vijay

വിവാഹ ശേഷം, ഇരുവരും ആന്റമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഹണിമൂൺ യാത്രയ്ക്ക് പോയി.

ഒന്നാം വിവാ​ഹ വാർഷികം മനോഹരമായി ആ​ഘോഷിച്ചതിന്റെ സന്തോഷത്തിലാണ് മലയാള സിനിമാ-സീരിയൽ താരം സ്വാസിക വിജയിയും  ടെലിവിഷൻ നടനും മോഡലുമായ പ്രേം ജേക്കബും. ജനുവരി ഇരുപത്തിനാലിനാണ്തിരുവനന്തപുരത്തെ ബീച്ച് വെഡ്ഡിംഗ് ചടങ്ങിൽ ഇരുവരും വിവാഹിതരായത്. തുടർന്ന് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി കൊച്ചിയിൽ വിവാഹ വിരുന്നും സംഘടിപ്പിച്ചു.

വിവാഹ ശേഷം, ഇരുവരും ആന്റമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഹണിമൂൺ യാത്രയ്ക്ക് പോയി. സോഷ്യൽ മീഡിയയിൽ ഇരുവരും അവരുടെ ജീവിതത്തിലെ നിമിഷങ്ങൾ പങ്കുവെച്ച് ആരാധകരുമായി ബന്ധം നിലനിർത്തുന്നു. 2025 ജനുവരി 24-ന്, ഹൈദരാബാദിൽ ആദ്യ വിവാഹ വാർഷികം ആഘോഷിച്ച ഇരുവരും, ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഇരുവരും സിനിമ, സീരിയൽ, മോഡലിംഗ് മേഖലകളിൽ സജീവമായി തുടരുന്നു. സ്വാസികയുടെ യൂട്യൂബ് ചാനലിലൂടെ അവരുടെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും ആരാധകരുമായി ഇടപെടലുകൾ നടത്തുകയും അവരുടെ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഹൈദരാബാദിലായിരുന്നു ഇരുവരുടേയും ആദ്യ വെഡ്ഡിങ് ആനിവേഴ്സറി സെലിബ്രേഷൻ. ആനിവേഴ്സറി സെലിബ്രേഷന്റെ വീഡിയോ സ്വാസിക സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. ​

പരസ്പരം കൈമാറാനുള്ള ​ഗിഫ്റ്റൊക്കെ കയ്യിൽ കരുതിയാണ് ഇരുവരും ഹൈദരാബാദിലേക്ക് അവധി ആഘോഷിക്കാൻ എത്തിയത്. ആദ്യം ​ഗിഫ്റ്റ് നൽകിയത് സ്വാസികയായിരുന്നു. പ്രേമിന് ഇഷ്ടമുള്ള പി എന്നുള്ള ലെറ്ററുള്ള ​ബ്രേസ് ലെറ്റാണ് സ്വാസിക ​ഗിഫ്റ്റായി നൽകിയത്. ഒപ്പം ഒരു സൺ​ഗ്ലാസും സമ്മാനിച്ചു.

പിന്നീട് ​ഗിഫ്റ്റ് നൽകിയത് പ്രേമാണ്. ഭാര്യയുടെ മനസും ഇഷ്ടങ്ങളും പ്രേം എത്രത്തോളം മനസിലാക്കിയിരുന്നുവെന്നത് സമ്മാനത്തിൽ വ്യക്തമാണ്. എപ്പോഴും മുക്കൂത്തിയും വളകളും എല്ലാം അണിഞ്ഞ് ഒരുങ്ങി നടക്കുന്ന പ്രിയ ഭാര്യയ്ക്ക് പല നിറത്തിലുള്ള കുപ്പിവളകളും രണ്ട് ഡിസൈനിലുള്ള മൂക്കുത്തിയുമാണ് പ്രേം സമ്മാനമായി നൽകിയത്.

അതൊരു വലിയ സർപ്രൈസായിരുന്നു സ്വാസികയ്ക്ക്. അതിയായി സന്തോഷിക്കുന്ന സ്വാസികയെ വീഡിയോയിൽ കാണാമായിരുന്നു. എക്സൈറ്റിങ് ഗിഫ്റ്റ്‌സാണ് എനിക്ക് പ്രേം നൽകിയത്. ഞാൻ പക്ഷെ കൊടുത്തത് സാധാ ഗിഫ്റ്റ് ആയിരുന്നു. ഇതിന് മുന്നിൽ എന്റെ ​ഗിഫ്റ്റ് ഒന്നുമല്ലാതെയായി എന്നാണ് സ്വാസിക പറഞ്ഞത്. കുപ്പിവളകൾ സംഘടിപ്പിക്കാൻ കുറേ കഷ്ടപ്പെട്ടതായും പ്രേം പറഞ്ഞു. ഹോട്ടലിൽ വെച്ച് ആനിവേഴ്സറി കേക്ക് ഇരുവരും മുറിക്കുകയും ചെയ്തു.

ഞാൻ എന്ത് പറഞ്ഞാലും എനിക്ക് അത് കുഞ്ചു എത്തിച്ച് തരും. സത്യത്തിൽ ഞാൻ അത്രയും ഇഷ്ടപ്പെടാൻ കാരണം അതാണ് എന്നാണ് ഭർത്താവിനെ കുറിച്ച് സംസാരിക്കവെ സ്വാസിക പറഞ്ഞത്. ഷൂട്ടില്ലാത്ത സമയത്ത് ​ഗ്യാപ്പ് കിട്ടുമ്പോൾ എല്ലാം ഞങ്ങൾ യാത്രകൾ പോകും. രണ്ട് പേരും ഫുഡും യാത്രയും ഉറക്കവും ഇഷ്ടപ്പെടുന്നവരാണ്. ഒരാൾ കൂടി ജീവിതത്തിൽ വന്നു എന്നല്ലാതെ മാറ്റങ്ങൾ ഇല്ല. നേരത്തെ സ്വന്തം കാര്യം നോക്കിയാൽ മതിയായിരുന്നു.

ആനിവേഴ്സറിക്ക് ജയ്പൂർ പോകണം എന്നായിരുന്നു പ്ലാൻ. ഇനിയും കുറേ അധികം ആനിവേഴ്സറികളുണ്ടാകാൻ പ്രാർത്ഥിക്കുന്നു എന്നാണ് ഇരുവരും പറഞ്ഞത്. ഡയറ്റും ഫുഡ് കഴിക്കുന്നതിലും എല്ലാം കുഞ്ചു കുറേ കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. അതുപോലെ ഞാനിപ്പോൾ സ്പീഡ് കുറച്ചാണ് നടക്കുന്നത്. കൈപിടിച്ച് നടക്കുന്നതുകൊണ്ട് അങ്ങനൊരു മാറ്റമുണ്ടായി എന്നും സ്വാസിക പറഞ്ഞു.

എന്നെ എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടതെന്ന സ്വാസികയുടെ ചോദ്യത്തിന് പുടിച്ചിറുക്ക് അത്ക്ക് എത്ക്ക് റീസൺ എന്നായിരുന്നു പ്രേമിന്റെ തിരിച്ചുള്ള ചോദ്യം. റാമോജി ഫിലിം സിറ്റി ചുറ്റിക്കറങ്ങിയതിന്റെയും മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള മാൾ സന്ദർശിച്ചതിന്റെ വിശേഷങ്ങളുമെല്ലാം ഇരുവരും വീഡിയോയിൽ‌ ഉൾപ്പെടുത്തിയിട്ടുണ്ട്.

content highlight: swasika-vijay-and-prem-jacob-celebrated-their-first-wedding-anniversary