Celebrities

17വർഷങ്ങൾക്കു ശേഷം ആ പ്രണയജോഡികൾ ഒന്നിച്ച്; മംമ്തയ്ക്കൊപ്പം ബാല | actor-bala-met-mamata

ബാലയുടെ കരിയറിൽ പിറന്നിട്ടുള്ള ഏറ്റവും മനോഹരമായ ​ഗാനം കൂടിയാണിത്

2007-ൽ പുറത്തിറങ്ങിയ ‘ബിഗ് ബി’ എന്ന മലയാള ചിത്രത്തിലെ പ്രശസ്തമായ ഗാനമാണ് മുത്തുമഴ കൊഞ്ചൽ പോലെ’. അൽഫോൻസ് ജോസഫ് സംഗീതം പകർന്ന ഈ ഗാനം ജോഫി താരകനാണ് രചിച്ചത്. വിനീത് ശ്രീനിവാസനും ജ്യോത്സ്ന രാധാകൃഷ്ണനും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനത്തിൽ നടൻ ബാലയും നടി മംമ്ത മോഹൻദാസുമാണ് അഭിനയിച്ചിരിക്കുന്നത്. ‘ബിഗ് ബി’ എന്ന ചിത്രത്തിൽ മമ്മൂട്ടി, മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ബാലയുടെ കരിയറിൽ പിറന്നിട്ടുള്ള ഏറ്റവും മനോഹരമായ ​ഗാനം കൂടിയാണിത്. നടന് ആരാധകർ വർധിക്കാൻ കാരണമായതും ബി​ഗ് ബിയും ഈ ​ഗാനവുമാണ്. ബി​ഗ് ബിയ്ക്കുശേഷം മംമ്തയും ബാലയും പിന്നീട് ഒരുമിച്ച് സിനിമകൾ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ തന്റെ ഓൺസ്ക്രീൻ പെയറിനെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ബാല.

ഞാനും കോകിലയും ചെന്നൈ വിമാനത്താവളത്തിൽ വെച്ച് എന്റെ ഏറ്റവും മികച്ച നായികയെ കണ്ടുമുട്ടി എന്നാണ് മംമ്തയെ കണ്ട സന്തോഷം പങ്കിട്ട് ബാല കുറിച്ചത്. മംമ്തയ്ക്കൊപ്പം പകർത്തിയ ചില ഫോട്ടോകളും ബാല പങ്കിട്ടു. മുത്തുമഴ കൊഞ്ചൽ ജോഡിയെ വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷം ആരാധകരും കമന്റ് ബോക്സിൽ അറിയിച്ചു.

പഴയ ഓർമകളിലേക്ക് നിങ്ങളുടെ ചിത്രങ്ങൾ കൂട്ടികൊണ്ടുപോയിയെന്നും കമന്റുകളുണ്ട്. ബി​ഗ് ബിയിൽ അഭിനയിക്കുമ്പോൾ ഇരുപത്തിയാറ് വയസ് മാത്രമെ ബാലയ്ക്ക് പ്രായമുണ്ടായിരുന്നുള്ളു. ഏറ്റവും മനോഹരമായി നൃത്തം ചെയ്യുന്ന ചുരുക്കം ചില നായക നടന്മാരിൽ ഒരാൾ കൂടിയായിരുന്നു ആ സമയത്ത് ബാല.

അതേസമയം ‘ബിഗ് ബി’ 2007-ൽ പുറത്തിറങ്ങിയ മലയാളത്തിലെ നിയോ-നോയർ ആക്ഷൻ ത്രില്ലർ ചിത്രമാണ്. അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിൽ മമ്മൂട്ടി, മനോജ് കെ. ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. സംഗീതം അൽഫോൻസ് ജോസഫ് നിർവഹിച്ചു.

ചിത്രത്തിന്റെ കഥ കൊച്ചിയിലെ സാമൂഹ്യ പ്രവർത്തക മേരി ജോൺ കുരിശിങ്കലിന്റെ (മേരി ടീച്ചർ) കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ്. മേരി ടീച്ചർ ദത്തെടുത്ത് വളർത്തിയ നാലു മക്കൾ – ബിലാൽ (മമ്മൂട്ടി), എഡ്ഡി (മനോജ് കെ. ജയൻ), മുരുകൻ (ബാല), ബിജു (സുമിത് നവൽ) – അവരുടെ അമ്മയുടെ കൊലപാതകത്തിന് പിന്നിലെ സത്യങ്ങൾ അന്വേഷിക്കുന്നു.

‘ബിഗ് ബി’ മലയാള സിനിമയിൽ സാങ്കേതിക മികവിനും നൂതന അവതരണ ശൈലിക്കും പ്രശംസ നേടുകയും, മലയാള സിനിമയിൽ നിയോ-നോയർ ശൈലിയുടെ ആരംഭമായി കണക്കാക്കപ്പെടുകയും ചെയ്തു.

ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ബിലാൽ’ എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

content highlight: actor-bala-met-mamata