ഏറ്റവുമധികം പോഷകഗുണങ്ങൾ ഉള്ള ഒരു ഭക്ഷണമാണ് ചിയ സീഡ്സ്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കുന്നു. മിക്കവരും ചിയ സീഡ് വെള്ളത്തിൽ കുതിർത്തോ യോഗർട്ടിനൊപ്പം ചേർത്ത് പ്രഭാതഭക്ഷണമായോ കഴിക്കുന്നവരാണ്. ഉദരാരോഗ്യമേകുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ ആരോഗ്യകരമായ ഈ വിത്ത്, ആരോഗ്യത്തിന് ദോഷകരമായും ഭവിക്കും. ചിയ സീഡ് കൂടിയ അളവിൽ ദിവസവും കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
ചിയ സീഡിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായുണ്ട്. ഇവ ഓക്സീകരണ സമ്മർദത്തിൽ നിന്നു സംരക്ഷിക്കുകയും ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ചിയ സീഡ് മിതമായ അളവിൽ കഴിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ എന്നറിയാം.
നാരുകൾ ബ്ലോട്ടിങ്ങ് ഉണ്ടാക്കും
ചിയ സീഡിൽ നാരുകൾ ധാരാളം ഉണ്ട്. ഒരു ഔൺസ് ചിയ സീഡിൽ 11 ഗ്രാം നാരുകൾ ഉണ്ട്. ഇത് ഉദരത്തിലെ ബാക്ടീരിയകൾക്ക് ഗുണം ചെയ്യും. എന്നാൽ നാരുകൾ (Fibre) കൂടുതലായാൽ വയറുവേദന, മലബന്ധം, വയറിളക്കം, വയറു കമ്പിക്കൽ (bloating), വായു കോപം എന്നിവയ്ക്ക് കാരണമാകും.
∙ഐബിഎസ് ഉള്ളവർ ശ്രദ്ധിക്കാം
അൾസറേറ്റീവ് കോളൈറ്റിസ് ക്രോൺസ് ഡിസീസ് തുടങ്ങിയ ഇൻഫ്ലമേറ്ററി ബവൽ ഡിസീസുകൾ (IBS) ഉള്ളവർ ചിയ സീഡിന്റെ ഉപയോഗം പരിമിതപ്പെടുത്തണം.
തൊണ്ടയിൽ കുടുങ്ങാൻ സാധ്യത
ചിയ സീഡ് പൊതുവെ സുരക്ഷിതമാണ് എങ്കിലും അത് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടലുണ്ടാവാൻ സാധ്യത കൂടുതലാണ്. വളരെ സൂക്ഷിച്ച് അവ കഴിക്കാൻ ശ്രദ്ധിക്കണം. വിഴുങ്ങാൻ പ്രയാസം ഉള്ളവരാണെങ്കിൽ പ്രത്യേകിച്ചും. വെള്ളത്തിലിടുമ്പോൾ ചിയസീഡ് വെള്ളം വലിച്ചെടുത്ത് അതിന്റെ ഭാരത്തിന്റെ 10–12 ഇരട്ടി ഭാരം വയ്ക്കും. അതുകൊണ്ടാണ് ഇത്തരത്തിൽ വിഴുങ്ങുമ്പോൾ പ്രയാസം ഉണ്ടാവുന്നത്.
പ്രോസ്റ്റേറ്റ് കാൻസറിന് സാധ്യത
ഒരിനം ഒമേഗ 3 ഫാറ്റി ആസിഡ് ആയ ആൽഫാ ലിനോലെനിക് ആസിഡ്, ചിയ സീഡിൽ ധാരാളമുണ്ട്. ഒമേഗ 3 ഭക്ഷണത്തിന്റെ ഭാഗമാണെങ്കിലും ആൽഫ, ലിനോലെനിക് ആസിഡ് (ALA), ഡോക്കോസഫെക്സനോയ്ക് ആസിഡ് (DHA), എയ്കോസപെന്റനോയ്ക് ആസിഡ് (EPM) എന്നിവയായി മാറുന്നു. ഇവ പ്രോസ്റ്റേറ്റ് കാൻസറിലേക്കു നയിക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
അലർജി
ചിലർക്ക് ചിയസീഡ് കഴിക്കുന്നത് മൂലം അലർജി ഉണ്ടാകും. ഛർദി, വയറിളക്കം, നാവിനും ചുണ്ടിനും ചൊറിച്ചിൽ ഇവ ഉണ്ടാകാം. ഗുരുതരമായ കേസുകളിൽ ഭക്ഷണ അലർജി, അനാഫിലാക്സിസ് എന്ന ജീവനു തന്നെ അപകടമായേക്കാവുന്ന അവസ്ഥയ്ക്ക് കാരണമാകാം. ഇതു വന്നാൽ ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുകയും തൊണ്ടയ്ക്കും നെഞ്ചിനും മുറുക്കം അനുഭവപ്പെടുകയും ചെയ്യും.
content highlight: Chia seeds health issues