Celebrities

പൈസ ഇല്ലെങ്കിൽ ഒന്നുമില്ല, അതുകൊണ്ടാണ് അവർ കൂടെ നിൽക്കുന്നത്: സാനിയ അയ്യപ്പൻ | saniya-iyappan

ഇന്ന് ഇപ്പോൾ എന്റെ കൂടെയുള്ള പല ആൾക്കാരും എന്റെ ഒപ്പം ഉണ്ടാകുമായിരുന്നില്ല

വളരെ ചെറിയ പ്രായത്തിൽ തന്നെ ഡാൻസ് ഷോയിലൂടെ കഴിവ് തെളിയിച്ച് പ്രേക്ഷകമനം കീഴടക്കിയ താരമാണ് സാനിയ അയ്യപ്പൻ. ഡാൻസിന് പുറമേ അഭിനയത്തിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട് താരം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി സാനിയ അഭിനയിച്ചത്. ഈ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. പിന്നീട് ലൂസിഫർ, ദി പ്രീസ്റ്റ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം.

എല്ലാവർക്കും അറിയാവുന്ന  ആളാണെങ്കിൽ പോലും പലപ്പോഴും സാനിയയുടെ പേരിനെക്കുറിച്ച്  സംശയങ്ങൾ വരാറുണ്ട്. വാർത്തകളിൽ പോലും സാനിയ അയ്യപ്പൻ എന്നും സാനിയ ഇയ്യപ്പൻ എന്നും പലരും എഴുതാറുണ്ട്. ഇപ്പോഴിതാ തന്റെ പേരിനെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് താരം. തന്റെ പേര് സാനിയ അയ്യപ്പൻ എന്നാണ്,  എന്നാൽ ഇയ്യപ്പൻ എന്ന് പലരും തെറ്റി എഴുതുന്നുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ സാനിയ പറഞ്ഞിരിക്കുന്നത്. സാനിയയുടെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അയ്യപ്പൻ എന്ന തുടങ്ങുന്നത് ‘ഐ’ എന്ന അക്ഷരത്തിലാണ്. അതായിരിക്കാം സംശയത്തിന് കാരണമാകുന്നത് എന്നുതോന്നുന്നു എന്നും സാനിയ പറഞ്ഞിരുന്നു.

പൈസ ഇല്ലെങ്കിൽ ഈ ലോകത്ത് ഒന്നുമില്ലെന്നത് താൻ മനസിലാക്കിയെന്ന് പറയുകയാണിപ്പോൾ നടി. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ ജീവിത്തതിൽ നിന്നും മനസിലാക്കിയ ചില കാര്യങ്ങളെ കുറിച്ച് നടി വാചാലയായത്. സാനിയ അയ്യപ്പന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ഞാൻ മനസിലാക്കിയ ഒരു കാര്യം ഈ ലോകത്ത് പൈസ ഇല്ലെങ്കിൽ ഒന്നുമില്ലെന്നതാണ്.

ഇക്കാര്യം ഞാൻ അടുത്തിടെയാണ് മനസിലാക്കിയത്. അത് എന്തുകൊണ്ടാണെന്ന് ചോ​ദിച്ചാൽ ഞാൻ ഒരു നോർമൽ ​ഗേൾ ആയിരുന്നുവെങ്കിൽ വെറുമൊരു സാനിയ അയ്യപ്പൻ മാത്രമായിരുന്നുവെങ്കിൽ, ചുമ്മ സ്കൂളിൽ പോയി പഠിച്ചിറങ്ങിയ ഒരു കുട്ടിയായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ എന്റെ കൂടെയുള്ള പല ആൾക്കാരും എന്റെ ഒപ്പം ഉണ്ടാകുമായിരുന്നില്ല. ഞാൻ അവരെ ഒരിക്കലും ജഡ്ജ് ചെയ്ത് പറയുകയല്ല.

പക്ഷെ ചിലപ്പോഴൊക്കെ എനിക്ക് അത്തരത്തിലൊരു വൈബ് ആളുകളിൽ നിന്നും കിട്ടാറുണ്ട്. ഞാൻ ഇന്നതായതുകൊണ്ടാണ് അവരൊക്കെ എനിക്ക് ഒപ്പം ഇപ്പോൾ നിൽക്കുന്നതെന്ന് തോന്നാറുണ്ട്. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് അവർക്ക് അറിയാം എന്നാണ് സാനിയ പറഞ്ഞത്. നടിയുടെ വാക്കുകൾ ശരിയാണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

content highlight: saniya-iyappan-says-money-is-very-important

Latest News