ബാലതാരമായാണ് മീനാക്ഷി അനൂപ് സിനിമയിൽ എത്തുന്നത്. പിന്നീട് ഫ്ലവേഴ്സ് ലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയിൽ അവതാരികയുമായി എത്തി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. കൂടാതെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. അഖില്‍ എസ് കിരൺ സംവിധാനം ചെയ്ത മധുരനൊമ്പരം എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയരംഗത്തേക്ക് എത്തുന്നത്. ജമ്നാപ്യാരി ആനമയിൽ ഒട്ടകം, നേര് , അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിൽ മീനാക്ഷി എത്തി. മീനുട്ടി എന്ന് വിളിപ്പേലാണ് താരം അറിയപ്പെടുന്നത്.
അനൂപ് രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി കോട്ടയം സ്വദേശിയാണ്. മീനാക്ഷിക്ക് ആരിഷ് ആദിഷ് എന്ന് പേരുള്ള രണ്ട് സഹോദരങ്ങളുണ്ട്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ കോളേജ് വിദ്യാർത്ഥിയാണ്. ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള നടി ഇപ്പോള്‍ ചില ഗോസിപ്പുകള്‍ക്ക് ഇരയായിരിക്കുകയാണ്.
ടോപ് സിംഗർ താരമായ കൗശികിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചു. ചിത്രത്തിനു താഴെ മീനാക്ഷിയോട് ഈ ചോദ്യം നേരിട്ട് ചോദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മീനാക്ഷിയുടെ മറുപടി.
”കൗശിക്കുമൊന്നിച്ച് ഞാൻ ഒരു ആൽബം ചെയ്തിരുന്നു. അതിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത ഫോട്ടോസാണ് അതൊക്കെ. ഞാനും അവനും തമ്മിൽ ആറു വർഷത്തെ പരിചയമാണ്. ടോപ് സിംഗറിന്റെ ആദ്യ സീസൺ മുതലുള്ളവരുമായി അടുത്ത ബന്ധം എനിക്കുണ്ട്”, മീനാക്ഷി പറഞ്ഞു.
തങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധമാണെന്നും താരം കൂട്ടിച്ചേർത്തു. മീനാക്ഷിയുടെ അച്ഛൻ അനൂപും ഈ വിഷയത്തിൽ നേരത്തേ പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ പല ചർച്ചകളും കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും കൗശിക്കിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലാണെന്നും മീനൂട്ടിയും കൗശിക്കും നല്ല കൂട്ടുകാരാണെന്നുമാണ് അനൂപ് പറഞ്ഞത്.
സോഷ്യൽ മീഡിയ വഴി പ്രൊപ്പോസലുകൾ വരാറുണ്ടെന്നും മീനാക്ഷി അഭിമുഖത്തിൽ പറഞ്ഞു. ”വിൽ യു മാരി മി എന്ന മെസേജുകൾക്ക് ഞാൻ മറുപടി കൊടുക്കാറും ഇല്ല. ആർക്ക് വേണമെങ്കിലും ഇതൊക്കെ അയക്കാലോ. ഇൻസ്റ്റഗ്രാം വഴി വരുന്നത് ആത്മാർത്ഥ പ്രണയം ഒന്നുമല്ലല്ലോ.
ചിലപ്പോൾ സുഹൃത്തുക്കളുമായി ഒന്നിച്ച് ഇരിക്കുമ്പോൾ അയക്കുന്നതായിരിക്കാം. ഇൻസ്റ്റഗ്രാമിൽ ഇത്തരം മെസേജുകൾ നിരവധി കാണാറുണ്ട്. പക്ഷെ നേരിട്ട് വന്ന് ആരും ഭയങ്കര ഇഷ്ടമാണ് എന്നൊന്നും പറഞ്ഞിട്ടില്ല”, മീനാക്ഷി കൂട്ടിച്ചേർത്തു.
content highlight: meenakshi-anoop-denies-rumors-of-love