മലയാളത്തിന്റെ പ്രിയപ്പെട്ട കൂട്ടുകെട്ടായ മോഹൻലാലും സത്യൻ അന്തിക്കാടും ഏറെ നാളുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം ഉണ്ടാകും എന്നാണ് വിവരം.ഹൃദയപൂർവ്വത്തിൽ മോഹൻലാലിനും സംഗീതയ്ക്കുമൊപ്പം ഐശ്വര്യ ലക്ഷ്മിയും ഭാഗമാകുന്നുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്നാണ് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍. ‘നൈറ്റ് ഷിഫ്റ്റ്’ എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിലെ ചില താരനിരയെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റ് ചില താരങ്ങളും ഈ ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന് പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് ബേസില്‍ ജോസഫ് ഈ ചിത്രത്തില്‍ ഉണ്ടായിരിക്കും എന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിലെ വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് അനൂപ് സത്യന്‍.
സംവിധായകനും സത്യന്‍ അന്തിക്കാടിന്‍റെ മകനുമായ അനൂപ് ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷനിലും പങ്കെടുക്കുന്നുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ ബേസില്‍ ഉണ്ടെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് അനൂപ് സത്യന്‍ ഒടിടി പ്ലേയോട് പറഞ്ഞു. “ഇത് എനിക്കൊരു പുതിയ വാര്‍ത്തയാണ്. തിരക്കഥയില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ബേസിലിന് കഥാപാത്രം ഇല്ല”, അനൂപ് സത്യന്‍ പറയുന്നു.
മാളവിക മോഹനനും സംഗീതയുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീത് പ്രതാപ്, നിഷാന്‍, ലാലു എലക്സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാര്‍ച്ച് 10 ന് ചിത്രീകരണം ആരംഭിക്കാനാണ് സത്യന്‍ അന്തിക്കാടും സംഘവും തയ്യാറെടുക്കുന്നത്. മോഹന്‍ലാല്‍ പുതിയ ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും കഥാപാത്രത്തിന് താടി ഉണ്ടാവില്ലെന്നും അനൂപ് സത്യന്‍ പറയുന്നു.
നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ സോനു ടി പി ആണ് സത്യന്‍ അന്തിക്കാടിനൊപ്പം ചിത്രത്തിന്‍റെ രചനയില്‍ പങ്കെടുക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം. കലാസംവിധാനം പ്രശാന്ത് മാധവ്. അതേസമയം മോഹന്‍ലാലിന്‍റെ അടുത്ത റിലീസ് ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ്. മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രവും തിയറ്ററുകളില്‍ എത്താനുണ്ട്.
content highlight: basil-joseph-to-team-up-with-sathyan-anthikad