തൈര് എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് . തൈര് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഒരുപാട് ആണ്. ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തൈര് ഉപയോഗിക്കാം. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വിറ്റാമിനുകൾ എന്നിവ മുടിക്കും ചർമ്മത്തിനും വളരെ നല്ലതാണ്. തൈര് കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്സ് പരിചയപ്പെടാം
ചർമത്തിലെ ജലാംശം നിലനിർത്താൻ
ചർമത്തിലെ വരൾച്ച നീക്കി ജലാംശം നിലനിർത്താൻ തൈര് ഉത്തമ മാർഗമാണ്. മുഖത്ത് അൽപം തൈര് പുരട്ടി പതിനഞ്ചു മിനിറ്റ് വെക്കുക. വേണമെങ്കിൽ അൽപം റോസ് വാട്ടറും ചേർക്കാം. മുഖം മൃദുവാകുകയും വരൾച്ച മാറുകയും ചെയ്യും.
താരനും മുടികൊഴിച്ചിലിനും
താരനും മുടികൊഴിച്ചിലും അകറ്റാൻ തൈര് നല്ല വഴിയാണ്. മുടിയിൽ അൽപം വെള്ളം സ്പ്രേ ചെയ്തതിനു ശേഷം തൈരെടുത്ത് ശിരോചർമത്തിലും മുടിയിലും പുരട്ടാം. മുപ്പതു മിനിറ്റിനു ശേഷം കഴുകിക്കളയാം. തൈരിലടങ്ങിയ പ്രോട്ടീൻ താരനെ ചെറുക്കുന്നതിനൊപ്പം മുടിയുടെ വളർച്ച ശക്തിപ്പെടുത്തുകയും ചെയ്യും.
ഹെയർ കണ്ടീഷണർ
കെമിക്കലുകളില്ലാത്ത ഹെയർ കണ്ടീഷണർ ആണ് തേടുന്നതെങ്കിൽ തൈരാണ് മികച്ച വഴി. ഒരു മുട്ടയുടെ വെള്ളയെടുത്ത് നന്നായി അടിച്ചുവെക്കുക. ഇതിലേക്ക് ഒരുകപ്പ് തൈര് ചേർക്കുക. ഈ മിക്സ്ചർ മുടിയിൽ പുരട്ടി പതിനഞ്ചു മിനിറ്റ് വെക്കുക. ശേഷം കഴുകിക്കളയാം.
മുഖക്കുരുവിനെതിരെ
കരിവാളിപ്പിനും കറുത്ത പാടുകൾക്കും
വെയിൽ അടിച്ചുള്ള കരിവാളിപ്പിനും കറുത്ത പാടുകൾക്കും തൈര് പ്രതിവിധിയാണ്. ഒരു ടേബിൾ സ്പൂൺ തൈരിലേക്ക് ഒരു ടീസ്പൂൺ കടലമാവ് ചേർക്കുക. ഇതിലേക്ക് രണ്ടുതുള്ളി നാരങ്ങാനീരും ഒരു ടീസ്പൂൺ തേനും ചേർക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി തണുത്ത വെള്ളം കൊണ്ടു കഴുകിക്കളയുക.
Content Highlight : beauty benefits of curd