സൗന്ദര്യത്തിന് പല വഴികളും തേടുന്നവരുണ്ട്. മുഖത്തിന് നിറം, തിളക്കം, മൃദുത്വം, ചുളിവുകളും പാടുകളും ഇല്ലാതിരിയ്ക്കുക, കരുവാളിപ്പ് മാറുക, പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങളും മുഖക്കുരുവും ഇത്തരം കലകളും ഇല്ലാതിരിയ്ക്കുക തുടങ്ങിയ പല കാര്യങ്ങളും ഇതില്‍ പെടുന്നു. ഇത്തരം കാര്യങ്ങള്‍ക്കായി പലരും കൃത്രിമ വഴികളെ ആശ്രയിക്കുന്നു. പരസ്യത്തില്‍ കാണുന്ന ഉല്‍പന്നങ്ങള്‍ക്ക് പുറകേ പോകുന്നവരുണ്ട്. വിലയേറിയ മെഡിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇവയില്‍ ചിലതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുളളവയാണ്. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന രീതിയിലെ ഫലം നല്‍കുന്ന തരം. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ പ്രയോഗിയ്ക്കാവുന്ന വഴികള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് കഞ്ഞിവെള്ളം.
കഞ്ഞിവെള്ളം നാം പൊതുവേ കാര്യമായി ഉപയോഗിയ്ക്കാറില്ല. ഇത് ചോറുണ്ടാക്കിയ ശേഷം ഊറ്റിക്കളയും. കഞ്ഞി കുടിയ്ക്കുന്നവര്‍ വെള്ളം ചേര്‍ത്ത് ഉപയോഗിയ്ക്കാറുണ്ട്. കഞ്ഞിവെള്ളം പോഷകസമൃദ്ധമായതിനാല്‍ ഇത് കുടിയ്ക്കുന്നതും നല്ലതാണ്. പണ്ടത്തെ ആരോഗ്യമുള്ള തലമുറയുടെ ഒരു ആരോഗ്യവഴിയായിരുന്നു ഇത്. വൈറ്റമിന്‍ ബി അടക്കമുള്ള പല ഗുണങ്ങളും ഇതിനുണ്ട്. പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട് കഞ്ഞിവെള്ളം ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി പരിപാലനത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് കാര്യമായ ഗുണം നല്‍കുന്നത്. കഞ്ഞിവെള്ളം പല രീതിയിലും ഫേസ്പായ്ക്കുകളില്‍ ഉപയോഗിയ്ക്കാം. ഇതൊന്നും ചെയ്തില്ലെങ്കില്‍ തന്നെയും ഇത് ദിവസവും മുഖത്ത് പുരട്ടുന്നത് നല്ലതാണ്. നമുക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ഏറ്റവും സിംപിളായ വഴിയാണിത്.
കഞ്ഞിവെള്ളം നല്ലൊരു സ്‌കിന്‍ ടോണറാണ്. ഇതിന് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സാധിയ്ക്കും. ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ ഇതേറെ നല്ലതാണ്. ഇതിലെ പ്രോട്ടീനുകള്‍ ചര്‍മത്തിന് നല്ല ഗുണങ്ങള്‍ നല്‍കുന്നു ചര്‍മകോശങ്ങളെ ഈര്‍പ്പമുള്ളതാക്കുന്നു. ഇതിലൂടെ മുഖത്തിന്റെ തിളക്കവും മിനുസവും നില നില്‍ക്കുകയും ചെയ്യുന്നു. കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണവിദ്യകള്‍ ലോകപ്രശസ്തമാണ്. ഇവര്‍ ഉപയോഗിയ്ക്കുന്ന സ്വാഭാവിക വഴികളില്‍ ഒന്നാണിത്. പ്രായം തോന്നാത്തതും തിളങ്ങുന്നതും മിനുസമുള്ളതുമായ ചര്‍മത്തിനായി ഇവര്‍ പരീക്ഷിയ്ക്കുന്ന ഒരു വഴിയാണ് ഇത്.
മുഖത്തുണ്ടാകുന്ന പാടുകള്‍, പ്രത്യേകിച്ചും കറുത്ത പാടുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരവഴിയാണ് കഞ്ഞിവെള്ളം. ഇത് ദിവസവും കുറച്ചുകാലം അടുപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകള്‍ നീങ്ങാനുള്ള നല്ലൊരു വഴിയാണ്. ഇത് ചര്‍മ സുഷിരങ്ങളെ ക്ലീന്‍ ചെയ്യുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതു തടയുന്നു. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും കഞ്ഞി വെള്ളവും അരി കഴുകിയ വെള്ളവുമെല്ലാം ഏറെ നല്ലതാണ്.
മുഖത്തെ ടാന്‍ മാറാന്‍ പുളിപ്പിച്ച കഞ്ഞിവെള്ളം ഏറെ നല്ലതാണ് വെയിലില്‍ പോയി വന്നാല്‍ മുഖം കരുവാളിയ്ക്കുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരമാണ് ഇത്. വെയിലേറ്റ് ചര്‍മത്തിനുണ്ടാകുന്ന കരുവാളിപ്പ് മാത്രമല്ല, നീറ്റല്‍ പോലുള്ള തോന്നല്‍ അകറ്റാനും ഇത് നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന തടിപ്പും ചുവപ്പും അലര്‍ജി പ്രശ്‌നങ്ങളുമെല്ലാം മാറാന്‍ ഇതേറെ ഗുണകരമാണ്. കണ്ണിന് തിളക്കം നല്‍കാനും ക്ഷീണം മാറാനുമെല്ലാം മികച്ചൊരു വഴിയാണിത്.തണുപ്പിച്ച കഞ്ഞിവെള്ളത്തില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്‍തടത്തിലെ കറുപ്പിന് ഏറെ നല്ലതാണ്. ഫെയര്‍നസ് ക്രീമിന്റെ ഗുണം നല്‍കുന്ന ഒന്ന്കൂടിയാണ് ഇത്. മുഖത്തിന് നിറം നല്‍കാനും ഇത് നല്ലതാണ്. കഞ്ഞിവെള്ളത്തിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്.
content highlight: fermented rice water