Celebrities

‘പ്രതിഫലം കുറയ്ക്കാൻ മകളോടും പറയണം; കോടികളാണ് വാങ്ങുന്നത്’; സുരേഷ് കുമാറിന് വിമർശനം | keerthy-sureshs-salary

"മഹാനടി" എന്ന ചിത്രത്തിലെ അഭിനയത്തിന് അവൾ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി

2000-ൽ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന കീർത്തി, 2013-ൽ പ്രിയദർശൻ സംവിധാനം ചെയ്ത “ഗീതാഞ്ജലി” എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന്, “രിംഗ്മാസ്റ്റർ”, “ഇദു എൻന മായം”, “നൈനാ”, “മഹാനടി” തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു. “മഹാനടി” എന്ന ചിത്രത്തിലെ അഭിനയത്തിന് അവൾ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി.

2024 ഡിസംബറിൽ, കീർത്തി തന്റെ ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലുമായി വിവാഹിതയായി. വിവാഹം ഗോവയിൽ വെച്ച് നടന്നിരുന്നു. ആന്റണി ഒരു എഞ്ചിനീയറാണ്, ഇപ്പോൾ ബിസിനസ്സിൽ പ്രവർത്തിക്കുന്നു.

വിവാഹശേഷം, കീർത്തി തന്റെ അഭിനയജീവിതം തുടർന്നുകൊണ്ടിരിക്കുകയാണ്. “റിവോൾവർ റിത” അടക്കം തമിഴിൽ രണ്ട് സിനിമകളിൽ അവൾ പ്രവർത്തിക്കുന്നു. കൂടാതെ, ബോളിവുഡിൽ “ബേബി ജോൺ” എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു, ഈ ചിത്രം തമിഴ് ചിത്രമായ “തെറി”യുടെ റീമേക്ക് ആണ്.

രണ്ട് കോടിക്കും മൂന്ന് കോടിക്കും ഇടയിലാണ് കീർത്തി വാങ്ങുന്ന പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷം 20 കോടി രൂപ സിനിമകളിലൂടെ മാത്രം കീർത്തിക്ക് ലഭിക്കുന്നു. പരസ്യങ്ങളിലൂടെയും മറ്റുമുള്ള വരുമാനം വേറെയും. ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ബേബി ജോണിൽ നാല് കോടി രൂപയായി നടി പ്രതിഫലം ഉയർത്തി. 160 കോടി രൂപയ്ക്ക് നിർമ്മിച്ച സിനിമയാണിത്. 25 കോടി രൂപയാണ് നായകനായെത്തിയ വരുൺ ധവാൻ വാങ്ങിയ പ്രതിഫലം. ബോക്സ് ഓഫീസിൽ പരാജയമായിരുന്നു ബേബി ജോൺ. റിപ്പോർട്ടുകൾ പ്രകാരം 60 കോടി രൂപ മാത്രമാണ് ബേബി ജോൺ കലക്ട് ചെയ്തത്.

അതിനിടെ ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാ സംഘടനകളുടെ സംയുക്ത യോ​ഗത്തിലാണ് തീരുമാനം. മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോ​ഗത്തിൽ നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവന ഇതിനോടകം ചർച്ചയായിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലത്തിനെതിരെയാണ് സുരേഷ് കുമാർ പ്രധാനമായും സംസാരിച്ചത്. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റുന്നതിന്റെ പത്തിരിട്ടിയാണ് താരങ്ങൾ വാങ്ങുന്ന പ്രതിഫലമെന്ന് സുരേഷ് കുമാർ വിമർശിക്കുന്നു. ഇവർക്ക് ഇൻഡസ്ട്രിയോട് യാതൊരു പ്രതിബന്ധതയുമുണ്ടെന്ന് തോന്നുന്നില്ലെന്നും നിർമാതാവ് വിമർശിച്ചു.

സുരേഷ് കുമാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായപ്പോൾ വന്ന ഏറ്റവും കൂടുതൽ വിമർശനം വന്നത് മകൾ കീർത്തി സുരേഷിന്റെ പ്രതിഫലം പരാമർശിച്ച് കൊണ്ടാണ്. പ്രതിഫലം കുറയ്ക്കാൻ മകളോടും പറയണമെന്നും രണ്ടും മൂന്നും കോടിയാണ് ഓരോ പ്രൊജക്ടുകൾക്കും വാങ്ങുന്നതെന്നും കമന്റുകൾ വരുന്നുണ്ട്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഈ വാദത്തിന് വലിയ കഴമ്പില്ല.

ചെറിയ ബഡ്ജറ്റിൽ സിനിമകൾ വരുന്ന മലയാള സിനിമാ രം​ഗത്ത് താരങ്ങൾ അതിനനുസരിച്ച് പ്രതിഫലം വാങ്ങണമെന്നാണ് സുരേഷ് കുമാർ ഉൾപ്പെടെയുള്ള നിർമാതാക്കൾ പറയുന്നത്. കീർത്തി സുരേഷ് മലയാളത്തിൽ അപൂർവങ്ങളിൽ അപൂർമായേ സിനിമ ചെയ്യാറുള്ളൂ. വൻ ​ബഡ്ജറ്റിൽ സിനിമകൾ വരുന്ന തമിഴിലും തെലുങ്കിലുമാണ് നടി സജീവം.

content highlight: keerthy-sureshs-salary

Latest News