ചില സിനിമകൾ അങ്ങനെയാണ്. റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിന്റെ അലയൊലികൾ അങ്ങനെ നിലനിൽക്കും. പ്രത്യേകിച്ച് രണ്ടാം ഭാഗം വരുന്നുവെന്ന് അറിഞ്ഞു കഴിഞ്ഞാൽ. അത്രത്തോളം ഇംപാക്ട് ആകും ആദ്യഭാഗം പ്രേക്ഷകരിൽ ഉണ്ടാക്കിയത്. അത്തരത്തിലൊരു സിനിമയാണ് കാന്താര. ഋഷഭ് ഷെട്ടി നായകനായും സംവിധായകനായും നിറഞ്ഞാടിയ ചിത്രം കേരളത്തിൽ ഉൾപ്പടെ വൻ സ്വീകാര്യത ആയിരുന്നു നേടിയത്. നിലവിൽ ചിത്രത്തിന്റെ പ്രീക്വൽ റിലീസിന് ഒരുങ്ങുകയാണ്.
സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ പല തരത്തിലുള്ള അപ്ഡേറ്റുകളും പുറത്തുവരുന്നുണ്ട്. കാന്താര ആദ്യ ഭാഗത്തിൽ നിന്നും വിഭിന്നമായി വൻ ക്യാൻവാസിലും മാസ് ആക്ഷൻ രംഗങ്ങളുമെല്ലാം കോർത്തിണക്കിയാകും കാന്താര ചാപ്റ്റർ 1 എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അക്കാര്യം ഉറപ്പിക്കുന്ന തരത്തിലൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നതും. കാന്താര ചാപ്റ്റർ 1ൽ 500 ഫൈറ്റർമാർ അണിനിരക്കുന്ന ഒരു ബ്രഹ്മാണ്ഡ യുദ്ധരംഗം ഷൂട്ട് ചെയ്യാൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നുവെന്നാണ് വിവരം.
ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള യുദ്ധരംഗമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരാകും ഈ സംഘട്ടന രംഗത്തിനായി എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും ആദ്യ ഭാഗത്തെക്കാൾ ചെറുതല്ലാത്ത ദൃശ്യവിസ്മയം പ്രീക്വലിൽ ഋഷഭ് ഷെട്ടി സമ്മാനിക്കുമെന്ന് ഉറപ്പാണ്.
2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. ഈ കഥയുടെ ആദ്യ ഭാഗമാണ് പ്രീക്വലിൽ പറയുക. 16 കോടി ആയിരുന്നു ബജറ്റിലാണ് കാന്താര റിലീസ് ചെയ്തതെങ്കിൽ 125 കോടിയാണ് പ്രീക്വലിന്റെ നിർമാണ ചെലവെന്നാണ് റിപ്പോർട്ടുകൾ. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.
content highlight : rishab-shetty-movie-kantara-chapter-1-war-sequence