Beauty Tips

വൈറ്റമിൻ സി സിറം ഏത് സമയത്ത് ഉപയോ​ഗിക്കുന്നതാണ് ഏറ്റവും നല്ലത്?

വൈറ്റമിൻ സി സിറം പതിവായി ഉപയോ​ഗിക്കുന്നത് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ചർമത്തിൽ ജലാംശം കൂട്ടാനും അല്ലെങ്കിൽ കൊളാജൻ അളവ് വർദ്ധിപ്പിക്കാനും വൈറ്റമിൻ സി സഹായകമാണ്. ഹൈപ്പർപിഗ്മെന്റേഷൻ പ്രശ്നങ്ങൾക്ക് വൈറ്റമിൻ സി ഏറ്റവും നല്ല പരിഹാര മാർഗമാണ്. സൺ ടാൻ മാറ്റുന്നതിനും മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കുന്നതിനും വൈറ്റമിൻ സി സിറം മികച്ചതാണ്.

വൈറ്റമിൻ സി, അല്ലെങ്കിൽ അസ്കോർബിക് ആസിഡ് തിളങ്ങുന്ന ചർമ്മത്തിന് സഹായിക്കുന്നു. ഇത് ശക്തമായ ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. ഇത് പിഗ്മെൻ്റേഷൻ കുറയ്ക്കുകയും കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വൈറ്റമിൻ സി സിറം രാവിലെ പുരട്ടുന്നതാണ് കൂടുതൽ ഫലപ്രദം. രാവിലെ പുരട്ടുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും കറുത്ത പാടുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. വൈറ്റമിൻ സി സിറം രാത്രിയിൽ പുരട്ടുന്നതും ഏറെ നല്ലതാണ്. രാത്രിയിൽ പുരട്ടുന്നത് കേടുപാടുകൾ പരിഹരിക്കുന്നതിനും കൊളാജൻ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനും ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

വൈറ്റമിൻ സി സിറം എപ്പോഴും ശരിയായ അളവിൽ തന്നെ ഉപയോ​ഗിക്കുക. അമിതമായി ഉപയോ​ഗിച്ചാൽ ചർമ്മം വരണ്ട് പോവുക അല്ലെങ്കിൽ ചർമ്മത്തിൽ ചുവപ്പ് എന്നിവയ്ക്ക് കാരണമാകും. മുഖം നന്നായി കഴുകിയതിന് ശേഷം മാത്രം വൈറ്റമിൻ സി സിറം ഉപയോ​ഗിക്കുക.