ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ആറാട്ടണ്ണൻ എന്ന വിളിപ്പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. വലിയ വിദ്യാഭ്യാസമൊക്കെ ഉള്ള ആളാണെങ്കിലും സന്തോഷിന്റെ പ്രവൃത്തികളും സംസാരവും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. സ്ഥിരം റിലീസിനെത്തുന്ന സിനിമകളെ കുറിച്ച് അഭിപ്രായം പറഞ്ഞ് സന്തോഷ് വൈറലാകാറുണ്ട്.
ഇപ്പോഴിതാ സിനിമ കാണാനെത്തിയ തന്നെ തിയേറ്റര്‍ ഉടമ ഇറക്കി വിട്ടുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് താരം. തനിക്ക് ഭ്രാന്താണെന്ന് തിയറ്റർ ഉടമ പറഞ്ഞുവെന്നും തന്റെ റിവ്യു എടുക്കരുതെന്ന് മാധ്യമങ്ങളോട് ഇയാൾ പറഞ്ഞുവെന്നും സന്തോഷ് വർക്കി ആരോപിച്ചു. ഞാൻ ഭ്രാന്തനാണ് എന്റെ റിവ്യു എടുക്കരുതെന്ന്. ആ ഓണർ പറഞ്ഞതാണ്. ഭ്രാന്തന്മാരുടെ റിവ്യു എടുക്കാൻ പാടില്ല. കേരളത്തിൽ തിയറ്റർ റിവ്യു തുടങ്ങിയത് ആരാണ്. ഇന്ന് ആറാട്ടണ്ണനെ ആർക്കും വേണ്ട. അയാളുടെ തിയറ്റർ ഫേമസ് ആയതെങ്ങനാ. ആറാട്ടണ്ണൻ ഇപ്പോൾ ഭ്രാന്തനാണ്’ സന്തോഷ് വർക്കി പറഞ്ഞു.
തിയറ്റര്‍ ഉടമയ്ക്ക് നേരെ സന്തോഷ് മോശം വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. തിയേറ്റര്‍ ഓണറെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. പലപ്പോഴും നടിമാരുടെ പേരില്‍ സന്തോഷ് വര്‍ക്കിയ്ക്ക് എതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
STORY HIGHLIGHT: santhosh varkey allegation against theatre owner