Celebrities

പ്രണയ ദിനത്തിന് മുൻപായി ഗര്‍ഭാവസ്ഥയിലും അശ്വിന് സർപ്രൈസുമായി ദിയ! കയ്യടിച്ച് സോഷ്യൽ മീഡിയ..| Diya krishna surprise

ആദ്യത്തെ കണ്‍മണിയ്ക്കുള്ള കാത്തിരിപ്പിലാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും

സോഷ്യല്‍ മീഡിയയിലെ ഏറ്റവും മികച്ച പ്രണയ ജോഡികളായി മാറിക്കൊണ്ടിരിയ്ക്കുകയാണ് അശ്വിന്‍ ഗണേഷും ദിയ കൃഷ്ണയും. ഫെബ്രുവരി 14 ന് ലോക പ്രണയ ദിനം വരാനിരിക്കെ, അന്ന് ആരൊക്കെ എന്തൊക്കെ സര്‍പ്രൈസ് നല്‍കുമെന്നും, പ്രണയാഭ്യര്‍ത്ഥന നടത്തുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ്. പ്രണയ ദിനത്തിന്റെ പ്രി-സെലിബ്രേഷന്‍ തിരക്കുകളിലാണ് ഓരോ കമിതാക്കളും.

ഹഗ്ഗ് ഡേ, റോസ് ഡേ, കിസ് ഡേ അങ്ങനെ ആഘോഷങ്ങള്‍ ഒരുപാടാണ്. ഇന്നലെയായിരുന്നു റോസ് ഡേ. ഒരു കൊട്ട റോസ് പൂക്കളാണ് ദിയ കൃഷ്ണ അശ്വിന് നല്‍കിയത്. സര്‍പ്രൈസ് ആയി നല്‍കിയ ആ പൂക്കളുടെ ഫോട്ടോയ്‌ക്കൊപ്പം അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തി. ‘ഈ ക്യൂട്ട് സര്‍പ്രൈസിന് താങ്ക്യു കണ്ണമ്മ’ എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്.

ഈ അവസ്ഥയിലും ഇത്തരം കാര്യങ്ങള്‍ക്കൊന്നും ദിയ കുറവ് വരുത്താറില്ല എന്ന് ഇക്കാര്യത്തിലൂടെ വ്യക്തം. ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ് ദിയ. ഛര്‍ദ്ദിയും ക്ഷീണവുമൊക്കെയായി ആകെ ശോകമാണെന്ന് പല വീഡിയോകളിലും അഹാനയും ഇഷാനിയുമൊക്കെ പറഞ്ഞിട്ടുണ്ട്. ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധിക്കാനും പറ്റുന്നില്ല എന്ന് ദിയ പറഞ്ഞിരുന്നു. പക്ഷേ അശ്വിന്റെ കാര്യത്തില്‍ ഒന്നിനും ഒരു കുറവുമില്ല.

റോസ് ഡേയില്‍ ഇതുപോലൊരു ക്യൂട്ട് സര്‍പ്രൈസ് ആണെങ്കില്‍, പ്രണയ ദിനത്തില്‍ എന്തായിരിക്കും എന്നാണ് ആരാധകര്‍ നോക്കിയിരിക്കുന്നത്. കഴിഞ്ഞ ദവണ ദുബായിലാണ് അശ്വിനും ദിയയും വാലന്റൈന്‍സ് ഡേ സെലിബ്രേറ്റ് ചെയ്തത്. ഇത്തവണ വിദേശ യാത്ര സാധ്യമാണോ എന്നത് സംശയമാണ്. ജീവിതത്തിലെ ഒരു ആഘോഷങ്ങളും മാറ്റി നിര്‍ത്താത്ത കപ്പിള്‍ ആണ് ദിയയും അശ്വിനും. യായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഗോപികയും ഗോവിന്ദ് പദ്മസൂര്യയും ഒരേ വഴി സഞ്ചരിക്കുന്നവരാണ്.

content highlight: Diya krishna surprise