മുഖത്ത് ആവി പിടിക്കുന്നതു കൊണ്ട് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും അതില്‍ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മാലിന്യം എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യാനും സഹായിക്കും. എന്നാല്‍ ദിവസവും ഇത് ശീലമാക്കിയാല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഫലം. ആഴ്ചയില്‍ ഒരിക്കല്‍ അഞ്ച് മിനിറ്റ് നേരിയ തോതില്‍ ആവി പിടിക്കുന്നതാണ് നല്ലത്.
മുഖത്ത് ആവി പിടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
ആവി പിടിച്ച ശേഷം മോയ്സ്ചറൈസർ അല്ലെങ്കില്‍ ഹൈഡ്രേറ്റിംഗ് സെറം പുരട്ടുന്നത് പരമാവധി ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. നല്ലതാണെന്ന് കരുതി ദിവസവും ആവി പിടിക്കുന്നത് ശീലമാക്കരുത്. ആവി പിടിക്കുന്നത് ചർമത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും ചർമം വളരെ വരണ്ടതോ സെൻസിറ്റീവോ ആക്കുകയും ചെയ്യും.
content highlight: Face steam