Celebrities

വിവാഹ വാർഷിക ദിനത്തിൽ വി‍ഡിയോയുമായി നടി കിയാര; വൈറൽ..| Kiara Advani

വിവാഹസമയത്തെ വിഡിയോയും ഇപ്പോഴുള്ള ഒരു രംഗവും കോര്‍ത്തിണക്കിയാണ് കിയാരയുടെ ആശംസ

ബോളിവുഡിന്റെ ക്യൂട്ട് താരദമ്പതിമാരാണ് കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. ഇരുവരുടെയും വിവാഹം ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് കിയാരയും സി​ദ്ധാർഥും. വിവാഹ വാര്‍ഷികാംശസകൾ നേരുന്നതിനൊപ്പം രസകരമായ ഒരു വിഡിയോയും കിയാര പങ്കുവച്ചിട്ടുണ്ട്.

വിവാഹസമയത്തെ വിഡിയോയും ഇപ്പോഴുള്ള ഒരു രംഗവും കോര്‍ത്തിണക്കി വളരെ രസകരമായിട്ടാണ് കിയാരയുടെ ആശംസ. ‘എങ്ങനെ തുടങ്ങി. എങ്ങനെ പോകുന്നു. എല്ലാത്തിനും കൂടെ നിൽക്കുന്ന എന്റെ പാട്നറിന് വിവാഹ വാർഷിക ആശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു’.- എന്നാണ് വിഡിയോയ്ക്കൊപ്പം കിയാര കുറിച്ചിരിക്കുന്നത്.

ഡാൻസ് കളിച്ചു കൊണ്ടാണ് വിവാഹ ദിനത്തിൽ കിയാര സിദ്ധാർഥിന് അരികിലേക്ക് എത്തിയത്. ആ രം​ഗമാണ് നടിയിപ്പോൾ പുനഃസൃഷ്ടിച്ചിരിക്കുന്നത്. നിരവധി പേരാണ് രസകരമായ വി‍ഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. വിവാഹദിനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സിദ്ധാർഥും പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാനിലെ ജയ്സാൽമീറിൽ നടന്ന വിവാഹത്തില്‍ ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. ​

ഗെയിം ചെയ്ഞ്ചറാണ് കിയാരയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മഡോക്ക് ഫിലിംസിന്റെ പുതിയ പ്രൊജക്ടിൽ സിദ്ധാർഥും കിയാരയും ഒന്നിച്ച് അഭിനയിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഷെർഷ എന്ന ചിത്രത്തിൽ ഇരുവരും മുൻപ് ഒന്നിച്ചഭിനയിച്ചിരുന്നു. ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.

content highlight: Kiara Advani