Recipe

വെറും ഇഡ്ഡലിയല്ല ഒരു വെറൈറ്റി ഫ്രൈഡ് ഇഡ്ഡലി ആയാലോ – fried idli

ആവി പറക്കുന്ന ചൂടൻ ഇഡ്‌ഡലി ബാക്കി ഉണ്ടോ ? ഉണ്ടെങ്കിൽ രുചിയിൽ അതിലും രസവും വൈവിധ്യവുമുള്ള ഫ്രൈഡ് ഇഡ്ഡലി തയ്യാറാക്കിയാലോ.

ചേരുവകൾ

  • ഇഡലി
  • തക്കാളി സോസ്–രണ്ട് സ്പൂൺ
  • സോയ സോസ്–അര സ്പൂൺ
  • മുട്ട–ഒന്ന്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – കാൽ സ്പൂൺ
  • ബ്രഡ് പൊടി–പാകത്തിന്
  • വെളിച്ചെണ്ണ–രണ്ട് സ്പൂൺ
  • സവാള, ക്യാപ്സിക്കം, തക്കാളി – ഒന്ന് വീതം
  • കുരുമുളക്പൊടി – ഒരു ടീസ്പൂൺ
  • മല്ലിപ്പൊടി, മുളകുപൊടി, ചിക്കൻ മസാല – അര ടീ സ്പൂൺ വീതം
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇഡലി ചെറിയ കഷണങ്ങളാക്കി മുറിച്ച് തക്കാളി സോസ്, സോയ സോസ്, മുട്ട, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ പുരട്ടി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തു കോരുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള, ക്യാപ്സിക്കം, തക്കാളി, കുരുമുളക്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതിലേക്ക് ഇഡ്ഡലി ചേർത്ത് ചെറുതായി ചൂടാക്കിയശേഷം വിളമ്പാം.

STORY HIGHLIGHT: fried idli