ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ഇഞ്ചി എന്ന് പലർക്കും അറിയാം എന്നാൽ ചർമ്മത്തിന് ഇഞ്ചി എന്തൊക്കെ ഗുണം നൽകുമെന്ന് അധികമാർക്കും അറിയാൻ സാധിക്കില്ല. ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിക്ക് ഉള്ളത് അതേപോലെതന്നെ ചർമ്മസംരക്ഷണത്തിലും ഇഞ്ചിക്ക് വലിയ പ്രാധാന്യമുണ്ട് എന്തൊക്കെയാണെന്ന് നോക്കാം. അതോടൊപ്പം ഫെയ്സ് മാസ്ക് ഫെയ്സ് സ്ക്രബ്തു ടങ്ങിയ വെയിൽ എങ്ങനെയാണ് ഇഞ്ചി ഉപയോഗിക്കുന്നത് എന്നും നോക്കാം
ചേരുവകൾ
ഇഞ്ചി
മഞ്ഞൾപൊടി
തൈര്
വെള്ളം
തേൻ
പഞ്ചസാര
കറ്റാർവാഴ
നാരങ്ങ
തയ്യാറാക്കുന്ന വിധം
- ഒരു ടീസ്പൂൺ ഇഞ്ചിനീരിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് എങ്കിലും മുഖത്ത് വച്ചതിനു ശേഷം കഴുകി കളയാം
- ഒരു ടീസ്പൂൺ ഇഞ്ചി നീതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ മഞ്ഞൾപൊടി അര ടേബിൾ സ്പൂൺ തൈര് എന്നിവ ചേർത്ത് ഇളക്കി ഈ മിശ്രിതം 15 മിനിറ്റ് മുഖത്ത് വച്ചതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകുക
- ഒരു ടീസ്പൂൺ ഇഞ്ചിനീരിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കാൻ ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വെച്ചതിനുശേഷം മുഖം കഴുകാം
- ഒരു ടീസ്പൂൺ ഇഞ്ചിനീർ ലേക്ക് രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർത്തിളക്കി യോജിപ്പിച്ച് 15 20 മിനിറ്റ് മുഖത്ത് പുരട്ടിവയ്ക്കാവുന്നതാണ്