Recipe

ഇനി പിസ കഴിക്കാൻ തോന്നുമ്പോൾ ഇങ്ങനെ വീട്ടിൽ ഉണ്ടാക്കാം കിടിലൻ ബ്രെഡ് പിസ്സ

ചേരുവകൾ

*ചിക്കൻ – കഷ്ണങ്ങളായി പൊരിച്ചത്
*ബ്രെഡ്-8 കഷ്ണം
*ബട്ടര്‍ ഉപ്പില്ലാത്തത്-2 ടീസ്പൂണ്‍
*സവാള-1
*ക്യാപ്‌സിക്കം-1
*പിസ സോസ്-അര കപ്പ്
*ഗ്രേറ്റ് ചെയ്ത ചീസ്-അര കപ്പ്
*ഉപ്പ്

തയ്യാറാക്കുന്ന വിധം

ബ്രെഡ് കഷ്ണങ്ങളില്‍ ബട്ടര്‍, പിസ സോസ് എന്നിവ പുരട്ടുക.ഇതിനു മുകളില്‍ പച്ചക്കറികള്‍ നീളത്തില്‍ കനം കുറച്ച് അരിഞ്ഞതു വയ്ക്കുക കൂടെ ചിക്കനും വെയ്ക്കുക.ഇതിനു മുകളിലായി ഗ്രേറ്റ് ചെയ്ത ചീസും വയ്ക്കുക, ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതില്‍ പിസ ബ്രെഡ് കഷ്ണങ്ങള്‍ വച്ച് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ബേക്ക് ചെയ്‌തെടുക്കുക.