UAE

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; പൊടിക്കാറ്റ് വീശുമെന്നും മുന്നറിയിപ്പ് | warning of light rain

ഇന്ന് പുലർച്ചെ അജ്മാൻ, ഉമ്മുൽ ഖുവൈൻ ഏരിയകളിൽ നേരിയ അളവിൽ മഴ ലഭിച്ചിരുന്നു

ദുബായ്: യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. രാജ്യത്തിന്‍റെ വടക്കു കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചിലയിടങ്ങളിൽ രാവിലെ 9.30 വരെ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ദൃശ്യപരത കുറയാൻ കാരണമാകും.

ഇന്ന് പുലർച്ചെ അജ്മാൻ, ഉമ്മുൽ ഖുവൈൻ ഏരിയകളിൽ നേരിയ അളവിൽ മഴ ലഭിച്ചിരുന്നു. തീരദേശ മേഖലകളിൽ ഏറ്റവും കൂടിയ താപനില 21 മുതൽ 23 വരെ ഡി​ഗ്രി സെൽഷ്യസും കുറഞ്ഞ താപനില 16 മുതൽ 19 ഡി​ഗ്രി സെൽഷ്യസും രേഖപ്പെടുത്തുമെന്നും വടക്കൻ മേഖലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗത്തിൽ വീശുന്ന പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അലർജി പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.