സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നയാളാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. റീലുകളും ചിത്രങ്ങളുമൊക്കെ ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോളിതാ ഹ്രസ്വചിത്രത്തിലൂടെ നായികയായെത്തുകയാണ് രേണു.
യൂട്യൂബില്‍ റിലീസായ മോഹം എന്ന ഹ്രസ്വചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നരലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. ജി.ഹരികൃഷ്ണന്‍ തമ്പിയാണ് മോഹത്തിന്‍റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
സുമിത്ര ഹോം സിനിമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബാംഗ്ലൂർ ലോഡ്ജ് ഹോം സിനിമാ സീരിസ് യൂട്യൂബ് ചാനലിൽ കൂടി പുറത്തിറങ്ങിയത്.
Content Highlight: Kollam Sudhi Wife