Celebrities

33 വർഷത്തെ ജീവിതവും മക്കളെ കെട്ടിച്ചതിന് ശേഷമുള്ള ജീവിതവും വ്യത്യസ്തം; നടൻ ജയറാം പറയുന്നു..| actor jayaram

താര വിവാഹങ്ങളില്‍ എല്ലാവരും മാതൃകയാക്കുന്ന ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും

വിവാഹ മോചനം ഇപ്പോള്‍ കോമണ്‍ ആണെങ്കിലും, സിനിമക്കാര്‍ ആരെങ്കിലും വിവാഹ മോചിതരായാല്‍ ഹോ അത് അങ്ങനേ വരൂ എന്നൊരു പറച്ചില്‍ സാധാരണമായിക്കഴിഞ്ഞു. പക്ഷേ അങ്ങനെയുള്ള താര വിവാഹങ്ങളില്‍ എല്ലാവരും മാതൃകയാക്കുന്ന ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഒരു ഇന്റസ്ട്രിയെ മൊത്തം തങ്ങളുടെ പ്രണയത്തിലേക്ക് വലിച്ചിഴച്ച് പ്രണയിച്ചവര്‍, വീട്ടുകാരെ എതിര്‍ത്ത വിവാഹം, 33 വര്‍ഷത്തെ ദാമ്പത്യം. ഇപ്പോള്‍ മക്കളെ കെട്ടിച്ച് വിട്ട് വീണ്ടും പ്രണയ ജീവിതത്തിലേക്ക്.

മനോഹരമായ ഏതാനും പുതിയ ഫോട്ടോകള്‍ പാര്‍വ്വതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. നോക്കിയിരുന്നു പോകുന്ന, ക്യൂട്ട് ചിത്രങ്ങള്‍. പാര്‍വ്വതിയോടും ജയറാമിനോടും ഉള്ള ഇഷ്ടം അറിയിച്ചുകൊണ്ട് ഒത്തിരി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അതിനിടയില്‍ ഇരുവരും ഇത്ര ദൂരം ഒരുമിച്ച് പങ്കിട്ട പ്രണയ കഥയും വൈറലാവുന്നു.

പാര്‍വ്വതി – ജയറാം പ്രണയ കാലത്തെ കുറിച്ച് ഇന്റസ്ട്രിയിലെ ഇവരുടെ ഓരോ സുഹൃത്തുക്കള്‍ക്കും ഓരോ കഥ പറയാനുണ്ട്. സിദ്ദിഖ്, സംവിധായകന്‍ കമല്‍, മണിയന്‍ പിള്ള രാജു എന്നിങ്ങനെ പലരും പ്രണയത്തിന് സഹായിച്ചവരാണ്. പാര്‍വ്വതിയുടെ അമ്മ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. ജയറാമുള്ള സെറ്റുകളിലേക്കേ പാര്‍വ്വതിയെ അയക്കാതിരുന്ന കാലമുണ്ടായിരുന്നു. അന്ന് ജയറാം തുടക്കകാരനാണ്, പാര്‍വ്വതിയാണെങ്കില്‍ മിന്നി നില്‍ക്കുന്ന നായികയും. പക്ഷേ പ്രണയത്തിന് ആ അന്തരം ഒന്നും ഒരു വിഷയമേ ആയിരുന്നില്ല.

1992 സെപ്റ്റംബരിലായിരുന്നു പാര്‍വ്വതിയുടെയും ജയറാമിന്റെയും വിവാഹം. വിവാഹത്തിന് ശേഷം പാര്‍വ്വതി അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറി നിന്നു. അഭിനയിച്ചുകൊണ്ടിരുന്ന കാലത്തേ തനിക്കതിന് താത്പര്യമില്ലായിരുന്നു, അമ്മയുടെ നിര്‍ബന്ധം കൊണ്ടാണ് അഭിനയിച്ചത് എന്ന് പാര്‍വ്വതി പറഞ്ഞിട്ടുണ്ട്. പക്ഷേ വിവാഹത്തിന് ശേഷം നൃത്തം ഉപേക്ഷിച്ചിരുന്നില്ല. അതില്‍ പാര്‍വ്വതി സജീവമായിരുന്നു. കണ്ണനും ചക്കിയും ജനിച്ചതിന് ശേഷം അതായി പാര്‍വ്വതിയുടെ ലോകം.

ജയറാമും പാര്‍വ്വതിയും ചക്കിയും കണ്ണനും അടങ്ങുന്ന കുടുംബ വിശേഷം പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതായി മാറിയ ഒരു കാലമുണ്ടായിരുന്നു. ജയറാം കുടുംബ പ്രേക്ഷകരുടെ നടനായി വളരുന്നതിനൊപ്പം, ജയറാമിന്റെ കുടുംബത്തെയും ജനം ഇഷ്ടപ്പെട്ടു പോന്നു. കഴിഞ്ഞ വര്‍ഷം ഇവരുടെ രണ്ട് മക്കളുടെയും വിവാഹം ഗംഭീരമായി നടന്നു. കുടുംബത്തിലേക്ക് പുതിയ രണ്ടാളുകള്‍ കൂടെ വന്നപ്പോള്‍ സന്തോഷവും ഇരട്ടിച്ചു. ശരിയായ മാതൃകാ കുടുംബം.

content highlight: actor jayaram