Beauty Tips

ഞൊടിയിടയില്‍ മുഖത്തിനു തിളക്കം കൂട്ടണോ ? ഇങ്ങനെ ചെയ്ത മതി..

ജീവിതത്തില്‍ ഒന്നിനും സമയം തികയുന്നില്ല എന്നു പരാതി പറയുന്നവരാണ് ഭൂരിഭാഗം പേരും. അടുപ്പക്കാരുടെ കല്യാണത്തിനു പോകാന്‍ പോലും കൃത്യമായ തയ്യാറെടുപ്പ് നടത്താന്‍ തിരക്കേറിയ ജോലിക്കും ജീവിതത്തിലെ ഓട്ടപ്പാച്ചിലിനുമിടയില്‍ പലര്‍ക്കും സാധിക്കാറില്ല.

എന്തിന് സ്വന്തം ശരീര സംരക്ഷണത്തിനും മുഖസംരക്ഷണത്തിനു പോലും സാഹചര്യമില്ല പലര്‍ക്കും. അങ്ങനെയുളളവര്‍ക്കായി ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന എളുപ്പമാര്‍ഗമാണ് ഫെയ്‌സ് മാസ്ക്കുകള്‍.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഫെയ്സ് മാസ്ക്കുകള്‍ ഇന്ന് സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഫേഷ്യല്‍ ചെയ്യാനും ക്ലീന്‍ അപ് ചെയ്യാനുമൊന്നും സമയമില്ലാത്തവരുടെ ബ്യൂട്ടി റെസിപ്പി ആയി മാറിക്കഴിഞ്ഞു ഈ മാസ്ക്കുകള്‍.

ഫേഷ്യൽ മാസ്കുകൾ ചർമ്മത്തിൽ ഒരു താൽക്കാലിക സംരക്ഷണം മാത്രമല്ല, തുടർച്ചയായ പരിചരണത്തിനുള്ള തുടക്കവുമാണ്. ചർമ്മത്തിന്‍റെ വിവിധതരം, പ്രശ്നങ്ങൾ, ഈർപ്പം എന്നിവ അനുസരിച്ച് പറ്റുന്ന മാസ്കുകൾ തിരഞ്ഞെടുക്കാം. പ്രത്യേകിച്ച്, ഓയിലി, ഡ്രൈ, സെൻസിറ്റീവ് തുടങ്ങിയ ചര്‍മരീതി കണക്കിലെടുത്ത് ഫേഷ്യൽ മാസ്കുകൾ ഉപയോഗിക്കണം.

ഫെയ്സ് മാസ്കുകള്‍ ക്ലെന്‍സ് ചെയ്ത മുഖത്താണ് ഉപയോഗിക്കേണ്ടത്. വൃത്തിയാക്കിയ മുഖത്ത് ഈര്‍പ്പം നിലനില്‍ക്കുന്ന സമയം തന്നെ മാസ്ക് ഇടണം. മാസ്ക് മുഖത്തിടുന്നതിന് മുൻപ് ആവി പിടിക്കുന്നത്, ചർമ്മത്തിലെ രോമകൂപങ്ങൾ തുറക്കുന്നതിനു സഹായിക്കും. കൃത്യമയി മുഖത്തിട്ട ശേഷം 15 മുതല്‍ 20മിനിറ്റ് വരെ നിലനിര്‍ത്താം. 20 മിനിറ്റ് കഴിയുമ്പോള്‍ മാസ്ക് മാറ്റിയ ശേഷം മുഖത്ത് വിരലുകള്‍ കൊണ്ട് പതിയെ തടവാം. പിന്നാലെ മുഖം കഴുകാം.

ചര്‍മത്തെ മൃദുവാക്കാനും തിളക്കമേറ്റാനും ഒന്നാംനമ്പര്‍ റെമിഡി ആണിത്. ഇവയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഘടകങ്ങൾ ചർമത്തെ നന്നായി പോഷിപ്പിക്കുകയും മൃദുവായതും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യുന്നു. മാത്രമല്ല ചർമ്മത്തിലെ സൂക്ഷ്മ അണുബാധകൾ പരിഹരിച്ച് ശുചിത്വം ഉറപ്പാക്കാന്‍ ഫേഷ്യൽ മാസ്കുകൾ മികച്ചതാണ്.

Latest News