ഉത്തരേന്ത്യൻ ഉത്സവങ്ങൾക്ക് അതി മധുരം നൽകുന്ന ബർഫി അവിടുത്തെ ആഘോഷങ്ങൾക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്. വളരെ വേഗം തയ്യാറാക്കാൻ പറ്റുന്ന ഒരു ആപ്പിൾ ബർഫി ഉഉണ്ടാക്കി നോക്കിയാലോ.
ചേരുവകൾ
ആപ്പിൾ – 2 എണ്ണം
ശർക്കര പൊടി – 1 1/2 കപ്പ്
തേങ്ങ – 1/2 കപ്പ്
ഫ്‌ളക്സ് സീഡ്‌സ് – 1/2 ടീ സ്പൂൺ
സൺഫ്ലവർ സീഡ്‌സ് – 1/2 ടീ സ്പൂൺ
നെയ്യ് – 1/4 ടീ സ്പൂൺ
അണ്ടിപരിപ്പ്, ബദാം – ആവശ്യാനുസരണം ചെറുതായി നുറുക്കിയത്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ശർക്കരപൊടിയും തേങ്ങയും ചേർക്കുക. കുറച്ച് വെള്ളം ചേർത്ത് ശർക്കര അലിയിക്കുക. നന്നായി തിളച്ചു വരുമ്പോൾ ഫ്ളക്സ് സീഡും, സൺഫ്ലവർ സീഡ്‌സും ചേർക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ ആപ്പിൾ ചേർക്കുക. ആപ്പിളിൽ നിന്നുള്ള വെള്ളത്തിൽ ആപ്പിൾ വേവിച്ചെടുക്കുക. വെള്ളം വറ്റുന്ന വരെ വേവിക്കുക. ഈ മിശ്രിതം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. അണ്ടി പരിപ്പും ബദാം കൊണ്ട് അലങ്കരിക്കുക. 5-6 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്ത ശേഷം മുറിച്ചുപയോഗിക്കാം.
STORY HIGHLIGHT: apple burfi