Culture

പ്രണയം ആഘോഷിക്കുന്ന ഏഴ് ദിനങ്ങൾ.. റോസ് ഡേ മുതൽ കിസ് ഡേ വരെ.. അറിയാം വാലന്‍റൈൻസ് വീക്കിന്റെ രഹസ്യം | valentines-week-2025-rose-day-to-kiss-day-specialities-and-how-to-celebrate

വാലന്‍റൈൻസ് ദിനം പ്രണയദിനമായി ആഘോഷിക്കപ്പെടുന്നു

പ്രണയിക്കുന്നവർ ഓരോ നിമിഷവും ആഘോഷിക്കുന്ന സമയമാണ് ഫെബ്രുവരി. സമ്മാനങ്ങൾ കൈമാറിയും പ്രണയം പങ്കുവെച്ചുമെല്ലാം ഒരുമിച്ച് ചെലവഴിക്കുന്ന സമയം. ഫെബ്രുവരി 14 ന് വാലന്‍റൈൻസ് ദിനം വരുന്നത് ഒരാഴ്ചത്തെ നീണ്ട ആഘോഷങ്ങളോടെയാണ്. വാലൻ‌റൈൻസ് വീക്ക് എന്നറിയപ്പെടുന്ന ഈ ഒരാഴ്ച ശരിക്കും സമ്മാനങ്ങൾ പങ്കുവയ്ക്കുന്ന ദിവസങ്ങളാണ്. പ്രണയത്തിലായിരുന്ന ദമ്പതികളെ രഹസ്യമായി വിവാഹം കഴിക്കാൻ സഹായിച്ച വിശുദ്ധ വാലന്‍റൈനിന്‍റെ പേരിലാണ് പ്രണയദിനം അറിയപ്പെടുന്നത്. ചക്രവർത്തി ക്ലോഡിയസ് രണ്ടാമന്‍റെ കാലത്ത് യുവ സൈനികരുടെ വിവാഹം നിരോധിക്കുകയുണ്ടായി. ഈ സമയത്താണ് പരസ്പരം പ്രണയിച്ചിരുന്ന രണ്ടുപേരെ വിവാഹം കഴിക്കാൻ വാലന്‍റൈൻ സഹായിച്ചത്. പ്രണയത്തിന്‍റെ ശക്തിയിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസം അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടാൻ കാരണമായെങ്കിലും ഓർമ്മയ്ക്കായി വാലന്‍റൈൻസ് ദിനം പ്രണയദിനമായി ആഘോഷിക്കപ്പെടുന്നു.

ഫെബ്രുവരി 7 റോസ് ഡേ

വാലന്‍റൈൻസ് ദിനത്തിന് കൃത്യം ഒരാഴ്ച മുൻപ് മുതൽ വാലന്‍റൈൻസ് വാരം തുടങ്ങും. ഫെബ്രുവരി 7 ന് റോസ് ദിനത്തോടെയാണ് ഇതിന് ആരംഭം. പ്രണയിതാക്കൾ പരസ്പരം റോസാ പുഷ്പങ്ങൾ നല്കിയാണ് ഈ ദിവസം ആഘോഷിക്കുന്നത്. വ്യത്യസ്ത നിറത്തിലുള്ള പൂക്കളാണ് ഈ ദിവസത്തെ ആകർഷണം. അതിനോരോന്നിനും ഓരോ അർത്ഥങ്ങളും ഉണ്ട്. മഞ്ഞ റോസാപ്പൂക്കൾ സൗഹൃദത്തെ പ്രതീകപ്പെടുത്തുന്നു, പിങ്ക് ആരാധനയുടെ പ്രതീകമാണ്,. എല്ലാവരും കിട്ടാൻ ആഗ്രഹിക്കുന്ന ചുവപ്പ് ആണ് പ്രണയത്തിന്‍റെ അടയാളം.

ഫെബ്രുവരി 8 പ്രൊപ്പേസ് ഡേ

മനസ്സിലെ പ്രണയം തുറന്നു പറയുന്ന, പ്രകടിപ്പിക്കുന്ന ദിവസമാണിത്. വാലന്‍റൈൻ വാരത്തിൽ പ്രണയിതാക്കൾ ഏറ്റവും കാത്തിരിക്കുന്ന ദിവസവും ഇതുതന്നെയാണ്. മാത്രമല്ല, വിവാഹാഭ്യർത്ഥന നടത്തുവാനും ഈ ദിവസം തിരഞ്ഞെടുക്കുന്നവരുണ്ട്. പ്രണയത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നത് പോലും ഈ ദിവസമാണ്. വാലന്‍റൈൻസ് ആഴ്ചയിൽ പലരും ഏറെപ്രതീക്ഷിക്കുന്ന ഒന്നാണ് പ്രൊപ്പോസ് ഡേ.

ഫെബ്രുവരി 11 – പ്രോമിസ് ദിനം

പ്രണയവും സ്നേഹവും ഒന്നുകൂടി ഊട്ടിയുറപ്പിക്കാനുള്ള ദിവസമാണ് പ്രോമിസ് ദിനം. പരസ്പരം എത്രമാത്രം വിലമതിക്കുന്നുവെന്നും ഈ ബന്ധം എത്രത്തോളം ആഴമേറിയതാണെന്ന് മനസ്സിലാക്കി ദമ്പതികൾ പരസ്പരം അർത്ഥവത്തായ വാഗ്ദാനങ്ങൾ നൽകുന്നു. ഇത് അവരുടെ ബന്ധം ശക്തിപ്പെടുത്തുകയും ഒരുമിച്ച് ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഫെബ്രുവരി 12 – ആലിംഗന ദിനം

മറ്റുള്ളവരോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിനുള്ള ലളിതമായ മാർഗമാണ് ആലിംഗനം. ഹഗ് ഡേയിൽ ദമ്പതികൾ പരസ്പരം അവരുടെ സ്നേഹവും കരുതലും വൈകാരിക പിന്തുണയും പ്രകടിപ്പിക്കാൻ പരസ്പരം ആലിംഗനം ചെയ്യുന്നു.

ഫെബ്രുവരി 13 – ചുംബന ദിനം

ഹഗ് ഡേ കഴിയുന്നതോടെ ബന്ധം ഒന്നുകൂടി ശക്തമാകുന്നു. അതിനെ ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ആറാമത്തെ ദിവസമായ ചുംബന ദിനം. ഒരു ചുംബനം സ്നേഹത്തിൻ്റെ ഹൃദ്യവും അടുപ്പമുള്ളതുമായ ആംഗ്യമാണ്. അത് ദമ്പതികളെ അവരുടെ സ്നേഹബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇതിനു ശേഷമുള്ള ദിവസമാണ് വാലന്‍റൈൻ വാരത്തിലെ ഏറ്റവു കാത്തിരിപ്പുള്ള വാലന്‍റൈന്‍ ദിനം.

ഫെബ്രുവരി 14 വാലന്‍റൈന്‍ ദിനം

ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് വാലന്‍റൈന്‍ ദിനം. പ്രണയം അതിൻ്റെ എല്ലാ രൂപത്തിലും ആഘോഷിക്കുന്ന ആഴ്‌ച അവസാനിപ്പിക്കാനുള്ള മികച്ച മാർഗമാണ് വാലന്‍റൈന്‍സ് ഡേ. ഒരുമിച്ചാണെങ്കിലും ഇനി പരസ്പരം കാണാൻ സാധിച്ചില്ലെങ്കിലുംസമ്മാനങ്ങൾ, പൂക്കൾ, ചോക്ലേറ്റുകൾ, സന്ദേശങ്ങൾ എന്നിങ്ങനെ പല സമ്മാനങ്ങൾ നല്കിയാണ് ഈ ദിവസം ആഘോഷിക്കുന്നത്.

ഫെബ്രുവരി 9 – ചോക്ലേറ്റ് ദിനം

സ്നേഹത്തിന്‍റെയും കരുതലിന്‍റെയുംഏറ്റവും ലളിതമായ അടയാളമണ് മൂന്നാം ദിവസമായ ചോക്ലേറ്റ് ദിനം നല്കുന്നത്, തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ പരസ്പരം ചോക്ലേറ്റ് സമ്മാനിക്കുകയാണ് ഈ ദിവസം ചെയ്യുന്നത്. ദമ്പതികൾക്കിടയിലെ തെറ്റിദ്ധാരണകൾ പരിഹരിക്കാനും അവരുടെ ബന്ധത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കാനും ഈ ദിവസം സഹായിക്കുന്നു. ഫെബ്രുവരി 10 – ടെഡി ഡേ ടെഡി ഡേയില് പ്രണയിതക്കൾ പരസ്പരം ടെഡി ബെയർ സമ്മാനമായി നല്കുന്നു. ടെഡി ബിയറുകൾ സമ്മാനിക്കുന്നത് നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനുള്ള ഒരു മനോഹരമായ മാർഗമാണ്.

STORY HIGHLIGHTS: valentines-week-2025-rose-day-to-kiss-day-specialities-and-how-to-celebrate

Latest News