പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിലേക്ക് താരങ്ങളുടെ ഒഴുക്ക്. മഹാകുംഭമേളയിൽ അമ്മയോടൊപ്പം പങ്കെടുക്കുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുന്ന താരത്തിന്റെയും അമ്മ മാധവിയുടെയും ചിത്രങ്ങൾ വൈറലായി മാറി.
കാവി വസ്ത്രങ്ങളും രുദ്രാക്ഷമാലയും ധരിച്ച് കൂപ്പുകൈകളുമായി തന്റെ അമ്മയ്‌ക്കൊപ്പം വിജയ് ദേവരകൊണ്ട പ്രാർത്ഥിക്കുന്ന ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. നേരത്തെ ഹൈദരാബാദ് വിമാനത്താവളത്തിൽ അദ്ദേഹം വന്ന ഫോട്ടോകളും വൈറലായിരുന്നു
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ നിരവധി രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഉൾപ്പെടുന്നു. അടുത്തിടെ ജയസൂര്യ , സംയുക്ത തുടങ്ങിയ നിരവധി മലയാളി താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.
content highlight: actor Vijay Devarakonda