Celebrities

നടി കാജോൾ വിഷാദത്തിലോ? താരം തന്നെ പറയുന്നു…| actress Kajol

കാജോള്‍ എന്നും കുടുംബ പ്രേക്ഷകരുടെ നായികയാണ്

ബോളിവുഡ് സിനിമാ ലോകത്തിന്റെ എവര്‍ഗ്രീന്‍ നായിക, കാജോളിന് അതിനപ്പുറമുള്ള വിശേഷണങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. ഇന്നും അഭിനയത്തില്‍ സജീവമായ താരം സെലക്ടീവായ റോളുകള്‍ മാത്രമേ തിരഞ്ഞെടുത്ത് ചെയ്യാറുള്ളൂ. ഗ്ലാമര്‍ വേഷങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാത്തത് കൊണ്ട് തന്നെ കാജോള്‍ എന്നും കുടുംബ പ്രേക്ഷകരുടെ നായികയാണ്.

ഇപ്പോഴിതാ അതി മനോഹരമായ ഏതാനും ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് കാജോള്‍. അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് അതി വിചിത്രവും രസകരവുമായി തോന്നുന്നത്. അല്പം ഡള്‍ മേക്കപ്പില്‍, അത്രയധികം ആര്‍ഭാടങ്ങളൊന്നും ഇല്ലാതെയും അതി സുന്ദരിയായിട്ടാണ് കാജോളിനെ ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ തനിക്ക് ഇപ്പോള്‍ മാനസികമായി വല്ലാത്ത അവസ്ഥയും വിഷാദവും അനുഭവപ്പെടുന്നു എന്ന് നടി പറയുന്നു. ലക്ഷണം നോക്കിയപ്പോള്‍ അത് അഡള്‍ട്ട്ഹുഡ്ഡിന്റേതാണെന്ന് താന്‍ കണ്ടെത്തിയതാവും ജാളോള്‍ പറയുന്നുണ്ട്.

‘ഈയിടെ വല്ലാത്ത മാനസികാവസ്ഥയും വിഷാദവുമാണ്. ഞാന്‍ ലക്ഷണങ്ങള്‍ നോക്കി. അതിന് അഡള്‍ട്ട് ഹുഡ് എന്ന് പറയും, അതെ എനിക്ക് അഡള്‍ട്ട്ഹുഡ് ആണ്’ എന്നാണ് കാജോള്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. പൊതുവെ അഡള്‍ട്ട്ഹുഡ് എന്നാല്‍ 20, 21 വയസ്സിലാണ് എന്നാണ് കണക്കുകള്‍. ശാരീരികവും മാനസികവുമായി നമ്മള്‍ പക്വതയിലെത്തുന്ന ഈ കാലഘട്ടത്തെ അഡള്‍ട്ട്ഹുഡ് (പ്രായപൂര്‍ത്തി) എന്ന് പറയുന്നു. എന്നാല്‍ ഇവിടെ കൗതുകം 50 വയസ്സായ കാജോള്‍ ഇത് പറയുന്നതാണ്. ഈ പ്രായത്തിലാണോ കാജോളിന് അഡള്‍ട്ട്ഹുഡ് അനുഭവപ്പെടുന്നത് എന്നാണ് ആളുകളുടെ കണ്‍ഫ്യൂഷന്‍.

എന്നാല്‍ പ്രായം ലുക്കിനെ ബാധിക്കാത്ത മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ഇങ്ങനെ ഒരു പോസ്റ്റ് വരുമ്പോള്‍ ആളുകള്‍ അപ്പോഴും സംസാരിക്കുന്നത് കാജോളിന്റെ സൗന്ദര്യത്തെ കുറിച്ച് തന്നെയാണ്. ആകര്‍ഷണീയമായ കണ്ണുകള്‍., എന്തൊരു ലുക്കാണ് എന്നൊക്കെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍. റിമ കല്ലിങ്കലും രകുല്‍ പ്രീതും അടക്കം നിരവധി സംലിബ്രേറ്റികളും ചിത്രത്തിന് ലൈക്കടിച്ചിട്ടുണ്ട്.

content highlight: actress Kajol