Celebrities

അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാര വാങ്ങുന്ന പ്രതിഫലം; ജൂനിയറായ നായക നടൻമാരിൽ പലരുടെയും പ്രതിഫലം ഇതിലും കൂടുതൽ | nayanthara

പ്രതിഫലത്തിലും അവസരങ്ങളിൽ നടിമാരും നടൻമാരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അടുത്ത കാലത്ത് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾ നടന്നിട്ടുണ്ട്

ഏത് നടനും ചെയ്യുന്ന അതേ വർക്ക് ചെയ്തിട്ടും നയൻതാരയ്ക്ക് ഇപ്പോഴും ഫൈറ്റ് ചെയ്യേണ്ടി വരുന്നെന്ന് നടി പാർവതി തിരുവോത്ത്. അത് ശരിയല്ല. നമ്മൾ ആയിരക്കണക്കിന് നയൻതാരമാർ വേണം. ആയിരക്കണക്കിന് പാർവതിമാർ വേണമെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി അഭിപ്രായം പങ്കുവെച്ചത്.

പ്രതിഫലത്തിലും അവസരങ്ങളിൽ നടിമാരും നടൻമാരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അടുത്ത കാലത്ത് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾ നടന്നിട്ടുണ്ട്. അർഹമായ പ്രതിഫലം നടിമാർക്ക് ലഭിക്കുന്നില്ലെന്നാണ് ഡബ്ല്യുസിസി സംഘടനയുൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഈ വാ​ദത്തെ എതിർക്കുന്നവർ എപ്പോഴും ചൂണ്ടിക്കാട്ടാറ് നയൻതാരയുടെ താരമൂല്യമാണ്. കോടികൾ വാങ്ങുന്ന നയൻതാരയുടെ താരമൂല്യം നടൻമാർക്കും മുകളിലാണെന്ന് ഇവർ വാദിക്കുന്നു. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണിപ്പോൾ നടി പാർവതി തിരുവോത്ത്.
അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാര വാങ്ങുന്ന പ്രതിഫലം. അതേസമയം നയൻതാരയേക്കാൾ ജൂനിയറായ നായക നടൻമാരിൽ പലരുടെയും പ്രതിഫലം ഇതിലും കൂടുതലാണ്.

ഒരു സ്ത്രീ മുന്നേറി വലിയ തുക ലഭിക്കുമ്പോൾ ഒരു ഘട്ടത്തിന് ശേഷം അവരെ കാണില്ല. കാരണം അത് പാട്രിയാർക്കിക്ക് കൺവീനിയന്റ് അല്ല. ഇത്രയും വളർന്നാൽ മതി, അത് വരെ ഞങ്ങൾ കംഫർട്ടബിളാണ് എന്ന മനോഭാവമാണെന്നും പാർവതി തിരുവോത്ത് തുറന്നടിച്ചു. നയൻതാരയ്ക്ക് സിനിമാ രം​ഗത്ത് അധികാരമില്ലേ എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്കുറപ്പാണോ, ഈയടുത്ത് അവരോട് സംസാരിച്ചിട്ടുണ്ടോ എന്നായിരുന്നു പാർവതിയുടെ മറുചോദ്യം.

എനിക്ക് തോന്നുന്നത് ഇത് പുറത്തുള്ള ഇമേജ് വെച്ചാണെന്നാണ്. എത്ര നയൻതാരമാർ നമുക്കുണ്ട്. ഒരാളേയുള്ളൂ. അത് മതിയോ. എത്ര കാലം ഇന്നത്തെ നയൻതാരയാകാൻ അവർക്ക് വേണ്ടി വന്നു. ഒരാളുണ്ട്, അവരിൽ തൃപ്തിപ്പെടാനാണോ പറയുന്നത്.

തുല്യ പ്രതിഫലത്തിന് മുമ്പ് തുല്യ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് പാർവതി പറയുന്നു. പേ പാരിറ്റിയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് തുല്യ അവസരം ലഭിക്കേണ്ടതുണ്ട്. എനിക്കും അതേ പ്രതിഫലം ലഭിക്കണമെന്ന് പറയുമ്പോൾ പ്രേക്ഷകരെ കൊണ്ടുവരാനുള്ള മാർക്കറ്റ് എനിക്കുണ്ടെന്ന് പ്രൂവ് ചെയ്യാൻ മാത്രം അവസരങ്ങൾ എനിക്ക് ലഭിക്കണം. വളരെ മോശം നടിയാണെങ്കിൽ എനിക്ക് അവസരം ലഭിക്കാത്ത മനസിലാക്കാം. വളരെ കുറച്ച് മാത്രം വർക്കുകൾ കിട്ടുമ്പോൾ മാർക്കറ്റ് വാല്യു ഇല്ല എന്ന് പറയുന്നത് ശരിയല്ലെന്ന് പാർവതി വ്യക്തമാക്കി.

content highlight: parvathy-thiruvothu-shares-nayanthara