Celebrities

ഗർഭിണി ആയതുകൊണ്ട് പ്രാക്ടിക്കൽ അല്ല; ഓസി ഞാൻ പറയുന്നത് കേൾക്കില്ല: സിന്ധു കൃഷ്ണ | sindhu-krishna-shares

കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം

നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷണ. അടുത്തിടെ ദിയയുടെ ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. കസ്റ്റമേർസിൽ നിന്ന് പരാതി വന്നെങ്കിലും ദിയ അത് അവഗണിച്ചു എന്നായിരുന്നു ആരോപണം. ശക്തമായ വിമർശനം വന്നതോടെ ദിയക്ക് വിശദീകരണം നൽകേണ്ടി വന്നു. പലരുടെയും പരാതികൾ പരിഹരിച്ചതോടെയാണ് വിവാദം കെട്ടടങ്ങിയതെന്ന് പിന്നീട് ദിയ കൃഷ്ണ പറയുകയുണ്ടായി.

കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം. 2024 ൽ മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹങ്ങളിലൊന്നായിരുന്നു ദിയ-അശ്വിൻ വിവാഹം. ഇന്ന് വിവാഹ ജീവിതത്തിലെ സന്തോഷങ്ങളിലാണ് ദിയ കൃഷ്ണ.

സുഹൃത്തുക്കളായിരുന്നു അശ്വിനും ദിയയും. ദിയയുടെ മുൻ കാമുകന്റെയും സുഹൃത്തായിരുന്നു അശ്വിൻ. ഈ ബന്ധം തകർന്നതോടെയാണ് അശ്വിനുമായി ദിയ അടുക്കുന്നത്. സുഹൃത്തിന്റെ കാമുകിയെ പ്രണയിച്ചു എന്ന കുറ്റപ്പെടുത്തൽ ഒരു ഘട്ടത്തിൽ അശ്വിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ബ്രേക്കപ്പിന് ശേഷം അശ്വിൻ നൽകിയ പിന്തുണയാണ് ദിയയെ ആകർഷിച്ചത്. അതേസമയം ദിയയുടെ മുൻ കാമുകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ അശ്വിനെ പരോക്ഷമായി വിമർശിക്കുകയുണ്ടായി.

കൂടെ ന‌ടക്കുന്ന സുഹൃത്തുക്കളെ സൂക്ഷിക്കണമെന്നും റിലേഷൻഷിപ്പിലായാൽ ഒരുപാട് കൂട്ടുകാരുണ്ടാകാൻ പാടില്ലെന്ന് താൻ പഠിച്ചെന്നുമാണ് മുൻ കാമുകൻ വൈഷ്ണവ് പറഞ്ഞത്. മുൻ ബന്ധത്തിൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്നായിരുന്നു ദിയയു‌ടെ തുറന്ന് പറച്ചിൽ. ഇന്ന് അശ്വിനാണ് ദിയയുടെ ലോകം. ദിയയുടെ കുടുംബവും സുഹൃത്തുക്കളുമായി വളരെ പെട്ടെന്ന് അശ്വിന്റെ കുടുംബം അടുത്തു.

താരപുത്രിയുടെ കഴിഞ്ഞ കുറച്ച് നാളുകളായുള്ള വ്ലോ​ഗുകളും ഫോട്ടോകളും കണ്ടപ്പോൾ തന്നെ ആരാധകർ പ്ര​ഗ്നൻസി പ്രവചിച്ചിരുന്നു. എന്നാൽ ഒന്നിനോടും ദിയ പ്രതികരിച്ചിരുന്നില്ല. പിന്നീട് താൻ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള റിയാക്ഷനും ​ഗർഭിണിയായശേഷമുള്ള മൂന്ന് മാസത്തെ വിശേഷങ്ങളും വ്ലോ​ഗായി ദിയ പങ്കുവച്ചു.

ഇപ്പോഴിതാ ദിയയെക്കുറിച്ച് പുതിയ വീഡിയോയിൽ സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മൂന്ന് മക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പോയ കശ്മീർ യാത്രയിൽ നിന്നുള്ള വീഡിയോയാണ് സിന്ധു പങ്കുവെച്ചത്. ദിയ ഒപ്പമില്ലാത്തതിന്റെ വിഷമം സിന്ധു കൃഷ്ണ പങ്കുവെച്ചു. ഓസിയെ ശരിക്കും മിസ് ചെയ്യുന്നു. ഇവിടെ നല്ല പോലെ ആസ്വദിക്കുമ്പോഴും ഇവരൊക്കെ ഇവിടെയുണ്ടെങ്കിലും ഓസിയെ മിസ് ചെയ്യുന്നു. ഓസി ഞാൻ പറയുന്നത് പലതും കേൾക്കാത്ത ആളാണ്. ഇവരൊക്കെയുള്ളപ്പോൾ ഓസി ഭയങ്കര ഫണ്ണിയായിരിക്കും. ശരിക്കും മിസ് ചെയ്യുന്നു. ഓസിക്കും അങ്ങനെയായിരിക്കും എന്നെനിക്ക് അറിയാം.

പക്ഷെ ഓസി ​ഗർഭിണിയായത് കൊണ്ട് അത് പ്രാക്ടിക്കൽ അല്ല. അടുത്ത വർഷം ഈ സീസണിൽ കുഞ്ഞിനെയും കൊണ്ട് അവളും വരുമെന്നാണ് പറയുന്നതെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി. സിന്ധുവിന്റെ വാക്കുകൾ പ്രശംസിച്ച് കമന്റുകളും വന്നു. ഒരു അമ്മയ്ക്ക് മാത്രമേ അങ്ങനെ പറയാൻ പറ്റൂ. നേരത്തെ ദിയ ​ഗർഭിണിയായപ്പോഴുള്ള പ്രതികരണം സിന്ധു കൃഷ്ണ പങ്കുവെച്ചിരുന്നു. ​

ഗർഭിണിയാണോ എന്ന് സംശയമുണ്ടെന്ന് ആദ്യം എന്നോടാണ് പറഞ്ഞത്. കൺഫോം ചെയ്യാമെന്ന ചിന്തയായിരുന്നു ആദ്യം. അല്ലാതെ കൺ​ഗ്രാറ്റ്സ് പറഞ്ഞുള്ള പ്രകടനമൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്തു. എല്ലാവരോടും ചാടിക്കേറി പറയരുതെന്നുണ്ടായിരുന്നു. കിച്ചുവിനോട് (കൃഷ്ണകുമാർ) പറഞ്ഞപ്പോഴും കാഷ്വലായാണ് എടുത്തത്. ടെസ്റ്റ് പോസിറ്റീവായപ്പോൾ സന്തോഷം തോന്നിയെന്നും സിന്ധു കൃഷ്ണ അന്ന് പറഞ്ഞു. ​ഗർഭിണിയായ ശേഷം സോഷ്യൽ മീഡിയയിൽ ദിയ കൃഷ്ണ സജീവമല്ല. ദിയയുടെ പുതിയ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

content highlight: sindhu-krishna-shares