വിജയ് മാധവും ദേവിക നമ്പ്യാരും പ്രേക്ഷകർക്ക് പരിചിതരായ മുഖങ്ങളാണ്. വിവാഹശേഷമാണ് ഇരുവരും ഫാമിലി വ്ലോഗിങ് ആരംഭിച്ചത്. ഈ അടുത്ത ദിവസമാണ് ദേവിക രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. മകൾക്ക് ഓം പരമാത്മ എന്ന പേരാണ് നൽകിയത്. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. വിജയ് മാധവിന് അന്ധവിശ്വാസമാണെന്ന് സോഷ്യൽ മീഡിയ വിമർശിച്ചു. കൂടാതെ ഇരുവരുടെയും ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും ആ കുഞ്ഞ് വളർന്നുകഴിയുമ്പോൾ ആ കുഞ്ഞിനെ ആ പേര് ബാധ്യതയാകുമെന്നും സോഷ്യൽ മീഡിയയിൽ ഭിന്ന അഭിപ്രായങ്ങൾ ഉയർന്നു.
മൂത്ത മകൻറെ പേര് ആത്മജ എന്നാണ്. ആൺകുഞ്ഞിനെ പെൺകുഞ്ഞിന്റെ പേരാണ് നൽകിയത് എന്നും വലിയ വിമർശനം ഇരുവരും മുൻപ് തന്നെ നേരിട്ടിട്ടുണ്ട്. അതിനിടയാണ് വീണ്ടും പുതിയ വിമർശനത്തിന് വഴി വച്ചത്. ആശുപത്രിയിൽ വച്ചായിരുന്നു പുതിയ വീഡിയോ വിജയ് മാധവും ദേവികയും പങ്കുവെച്ചത്. വിജയ് വിമർശിച്ചു കൊണ്ടു വന്ന കമന്റുകൾക്ക് ഇപ്പോൾ മറുപടി പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ദേവിക നമ്പ്യാർ. വിജയ് ഒരു സൈക്കോയായിരുന്നുവെങ്കിൽ തങ്ങളുടെ ദാമ്പത്യം മൂന്നാം വർഷത്തിൽ എത്തുകയില്ലായിരുന്നുവെന്നാണ് ദേവിക പറഞ്ഞത്.
ആത്മജയുടെ ജനനം മുതലാണ് ഞങ്ങൾ ഈ ബുള്ളീയിങ് നേരിടുന്നത്. ഒമ്പത് മാസം വരെ ഞങ്ങളുടെ കുട്ടിയായ ആത്മജയ്ക്ക് വളർച്ച കുറവായിരുന്നു. അതിനുശേഷം വളരുന്നുണ്ട്. പക്ഷെ വളർച്ച കുറവായതിന്റെ പേരിൽ പല അസുഖങ്ങളും ആത്മജയ്ക്ക് ഉണ്ടെന്ന് വരെ പലരും പറഞ്ഞു. കമന്റ്സിൽ അത്തരം വാക്കുകൾ കണ്ട് ഞാൻ ഒരുപാട് വിഷമിച്ചു. വിവാഹത്തിന് മുമ്പ് വിജയ്നെ കുറിച്ച് എന്നോട് പറഞ്ഞവരുണ്ട്. സൈക്കോയെയാണോ വിവാഹം കഴിക്കുന്നതെന്ന് ആളുകൾ ചോദിച്ചിട്ടുണ്ട്. ഞാൻ ഇതിന് പ്രതികരിക്കണ്ടെന്ന് കരുതിയതാണ്.
ഈ കോലാഹലങ്ങൾ ഇന്നലെ വരെ അറിഞ്ഞ ആളും അല്ല ഞാൻ. പക്ഷെ ചിലത് പറയണമെന്ന് തോന്നി. നിങ്ങൾ കാണുന്നത് ഞങ്ങളുടെ ലൈഫിലെ പത്തോ പതിനഞ്ച് മിനിറ്റ് മാത്രം. ഒരു സൈക്കോയായ ആളുടെ ഒപ്പമൊന്നും ഒരു ദിവസം പോലും കഴിയാൻ എനിക്ക് ആകില്ല. മൂന്നു വർഷമാകുന്നു ഞങ്ങൾ ഒരുമിച്ച് കഴിയാൻ തുടങ്ങിയിട്ട്.
നിങ്ങൾ കാണുന്ന പോലെ ഞാൻ അത്ര പൊട്ടിയായ ആളൊന്നും അല്ല. ഇൻഡിപെൻഡന്റ് ആയ ആള് തന്നെയാണ്. കേപ്പബിലിറ്റി എന്നെക്കാൾ ഇദ്ദേഹത്തിന് ഉള്ളതുകൊണ്ടാണ് തീരുമാനങ്ങൾ അദ്ദേഹം എടുക്കുന്നതും. അദ്ദേഹം എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുന്ന അഭിപ്രായങ്ങൾ പറയുന്ന ഒരു ഭർത്താവാണ്. ഞങ്ങൾ ഞങ്ങളുടെ സന്തോഷത്തിൽ വിശ്വസിക്കുന്ന ആളുകളാണ്. ഈ നിമിഷത്തിൽ സന്തോഷത്തോടെ ജീവിക്കുന്ന ആളുകളാണ് ഞങ്ങൾ.
വലിയ വീടോ കാറോ ഒന്നും ഞങ്ങൾക്ക് സ്വപ്നങ്ങൾ ഇല്ല. വളരെ ഈസിയായിട്ടാണ് വിജയിയലെ ഡിവോഴ്സ് ചെയ്യാൻ ആളുകൾ പറയുന്നത്. ഞാൻ എങ്ങോട്ടാണ് എന്നിട്ട് ഓടിപോകേണ്ടത്. ഞാൻ താഴ്ന്നല്ല നിൽക്കുന്നതെന്ന് എനിക്ക് അറിയാം. എനിക്ക് കിട്ടിയ ഏറ്റവും നല്ല പാർട്ണർ വിജയിയാണ്. ഞങ്ങൾ വളരെ സാധാരണമായി ജീവിക്കുന്ന കുടുംബമാണ്. പിന്നെ ഞങ്ങളുടെ വീഡിയോയ്ക്ക് പുരുഷന്മാരെക്കാൾ ഏറ്റവും കൂടുതൽ വൃത്തികെട്ട കമന്റുകൾ ഇട്ടത് സ്ത്രീകളായിരുന്നു.
അന്ധവിശ്വാസം തലക്ക് പിടിച്ച ആളാണ് വിജയ് എന്നൊക്കെ പറയുന്നത് കേൾക്കാം. നമുക്കൊക്കെ ഉണ്ടാകുന്ന ഒരു കാര്യമാണ് ഇല്യൂഷൻ. അങ്ങനെ അന്ധവിശ്വാസം ഉള്ള ആളല്ല മൂപ്പർ. ഈ വിവാഹം ജാതകവശാൽ ചേരില്ലെന്ന് പറഞ്ഞിട്ടും ഈ വിവാഹം നടന്നതാണ്. ഈ വിവാഹം നടന്നാൽ മൂപ്പര് തട്ടി പോകും എന്നുപോലും പറഞ്ഞവരുണ്ട്. എന്നിട്ടും നമ്മൾ ജീവിക്കുന്നു. സന്തോഷത്തോടെ നാളെ എന്തും ആയിക്കോട്ടെ ഞങ്ങൾ ഇന്ന് ഹാപ്പിയാണ് എന്നാണ് ദേവിക പറഞ്ഞത്.
എല്ലാവരും പോകുന്ന വഴിയിൽ നിന്നും അൽപ്പം മാറി സഞ്ചരിച്ചാൽ തന്നെ വട്ടാണെന്ന് ആളുകൾ പറയുമെന്നാണ് വിജയ് പ്രതികരിച്ച് പറഞ്ഞത്. ഞാൻ ദേവികയെ ബഹുമാനിക്കുന്നതിൽ എന്താണ് കുഴപ്പം. അവരിലെ ആർട്ടിസ്റ്റിനെ ഞാൻ ബഹുമാനിക്കുന്നതുകൊണ്ടാണ് താങ്കളെന്ന് വിളിക്കുന്നത്. പിന്നെ പേഴ്സണൽ ലൈഫിൽ ഞങ്ങൾ സംസാരിക്കുന്നത് വ്ലോഗാക്കാൻ കഴിയില്ലല്ലോ. ഞാൻ ദേവികയ്ക്ക് ഒരുപാട് സ്പേസ് കൊടുക്കുന്നുവെന്ന് പറഞ്ഞ് വേറൊരു സൈഡിൽ നിന്നും പരാതിയുണ്ട്.
എന്റെ അമ്മയുടെ ചില സുഹൃത്തുക്കൾ വിളിച്ച് വിജയ് നല്ല ചെറുക്കനായിരുന്നല്ലോ… ഇപ്പോൾ വെറും പെൺകോന്തനായല്ലോയെന്ന് പറഞ്ഞു. അങ്ങനെയും ഒരു സൈഡുണ്ട്. എന്റെ കുഞ്ഞ് എപ്പോഴെങ്കിലും അവളുടെ പേര് മാറ്റാൻ പോവുകയാണെന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും എതിർക്കില്ല. എന്റെ മക്കൾക്ക് വേണ്ടത് പറഞ്ഞുകൊടുക്കും. ചൂസ് ചെയ്യുക എന്നത് മക്കളുടെ നിശ്ചയം പോലെ. കമന്റ്സുകൾ കാണുമ്പോൾ ഒന്നും സീരിയസായി എടുക്കേണ്ടെന്ന് ദേവികയോട് ഞാൻ പറഞ്ഞിരുന്നുവെന്നും വിജയ് പറയുന്നു.
content highlight: devika-nambiar-reacted