ജാസ്മിൻ ജാഫറിനെ അറിയാത്ത മലയാളികൾ കുറവാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ആദ്യം ജാസ്മിനെ എല്ലാവർക്കും പരിചയം. കൊറോണക്കാലത്ത് ബ്യൂട്ടി വ്ലോഗ് ചെയ്താണ് ജാസ്മിൻ ആരാധകരെ സൃഷ്ടിച്ചത്. വളരെ പെട്ടെന്ന് തന്നെ യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ നേടാൻ ഇവർക്ക് സാധിച്ചു. ഇതിനുശേഷം ആയിരുന്നു മലയാളികൾ ബിഗ്ബോസിൽ ജാസ്മിനെ കണ്ടത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാൻ ജാസ്മിന് സാധിച്ചെങ്കിലും അതുപോലെതന്നെ സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടതായി വന്നു. ഗബ്രിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങനാണ് ജാസ്മിന്‍ നേരിട്ടത്. ഹൗസിൽ നിന്ന് പുറത്തിറങ്ങി അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ജാസ്മിൻ.
ഷോ തീരുന്നതോടെ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തുന്ന ജാസ്മിനെയാണ് പിന്നീട് കണ്ടത്. ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുകയായിരുന്നു. ജാസ്മിന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരം സാന്നിധ്യമാണ് ഗബ്രി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.
ഇപ്പോൾ ഗബ്രിയുടെ പിറന്നാൾ ദിനത്തിൽ ജാസ്മിൻ വലിയൊരു സർപ്രൈസ് നൽകിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ജാസ്മിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. സായ് കൃഷ്ണ, സിജോ ജോൺ, അഭിഷേക് ശ്രീകുമാർ, നന്ദന, സിബിൻ തുടങ്ങി ബിഗ്ബോസിലെ മൽസരാർത്ഥികളിൽ ചിലരും ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
വാച്ച്, ഗൂച്ചിയുടെ സൺഗ്ലാസ്, പ്ലേസ്റ്റേഷൻ 5 തുടങ്ങി നിരവധി ഗിഫ്റ്റുകളും ജാസ്മിൻ ഗബ്രിക്ക് പിറന്നാൾ സമ്മാനമായി നൽകുന്നത് വീഡിയോയിൽ കാണാം. പലപ്പോഴായി ജാസ്മിനോട് സംസാരിച്ചിട്ടുള്ള കാര്യങ്ങളാണ് തനിക്കു പിറന്നാൾ സമ്മാനമായി ലഭിച്ചതെന്നും ഗബ്രി പറഞ്ഞു. ”ഒരാളെ പരിചയപ്പെടാൻ പറ്റുന്നതും, അയാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതും നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ കൈപിടിച്ച് നിൽക്കുന്നതും നമ്മുടെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുകയെന്നതൊക്കെ വലിയ ഭാഗ്യമാണ്.
ഇതിൽ കൂടുതലൊന്നും കിട്ടാനില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം ഡിഫൈൻ ചെയ്യാൻ കുറേ പേർ കുറേക്കാലം നടന്നതാണ്. പക്ഷെ ആ ബന്ധം ഡിഫൈൻ ചെയ്യേണ്ട ആവശ്യമില്ല. അത് വളരെ സ്പെഷ്യലാണ്. ജാസ്മിനോട് എന്നും കടപ്പെട്ടിരിക്കും”, ഗബ്രി കൂട്ടിച്ചേർത്തു.
മുൻപ് ജാസ്മിന്റെ പിറന്നാളിന് ഗബ്രി സർപ്രൈസ് ഒരുക്കിയിരിക്കുന്നു. എന്നാൽ അതിനേക്കാൾ വലിയൊരു സർപ്രൈസ് ആണ് ജാസ്മിൻ ഇപ്പോൾ തനിക്കായി ഒരുക്കിയതെന്നും ഗബ്രി പറഞ്ഞു.
content highlight: jasmine-surprised-gabri