Movie News

ഞെട്ടിക്കാൻ അനുപമ പരമേശ്വരൻ എത്തുന്നു, ഡ്രാഗര്‍ ട്രെയിലര്‍ പുറത്ത്, കാണാം | anupama-parameswaran

അനുപമ പരമേശ്വരൻ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‍ക്വയര്‍ ആണ്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് അനുപമ പരമേശ്വരൻ. അനുപമ പരമേശ്വരൻ വീണ്ടും തമിഴ് ചിത്രത്തില്‍ നായികയാകുന്നു എന്നതാണ് ആരാധകരെ ആകാംക്ഷയാക്കുന്നത്. അനുപമ പരമേശ്വരൻ ഡ്രാഗ്രണ്‍ എന്ന സിനിമയിലാണ് നായികയാകുന്നത്. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രദീപ് രംഗനാഥൻ പ്രധാന വേഷത്തിലുള്ള ഡ്രാഗണിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിക്കുകയാണ്.

അനുപമ പരമേശ്വരൻ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‍ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. ടില്ലു സ്‍ക്വയര്‍ വൻ ഹിറ്റായിരുന്നു. ടില്ലു സ്‍ക്വയറിനായി അനുപമ പരമേശ്വരൻ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു ഒടിടിപ്ലേ.

സാധാരണ തെലുങ്കില്‍ അനുപമയ്‍ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്‍ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തി ഹിറ്റായ ടില്ലു സ്‍ക്വയറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം ആണ്. സിദ്ധു നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ബാനര്‍ സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ആണ്. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരുന്നു ടില്ലു സ്‍ക്വയര്‍. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എസ് തമനാണ്.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

content highlight: anupama-parameswaran-starrer-dragon-trailer