മുംബൈ: എ6 എന്ന പേരില്‍ സല്‍മാന്‍ ഖാനും അറ്റ്ലിയും ഒന്നിക്കുന്ന എന്നത് കുറച്ചുകാലമായി ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ്. തുടക്കത്തിൽ ഒരു വല്യ ബജറ്റ് പ്രോജക്ടായി പ്രതീക്ഷിച്ചിരുന്ന ഈ ചിത്രത്തിൽ കമൽ ഹാസൻ അതിഥി വേഷത്തില്‍ എത്തും എന്നതടക്കം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രം അനിശ്ചിതകാലത്തേക്ക് മുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇതേസമയം നേരത്തെ ഉപേക്ഷിച്ചുവെന്ന് വാര്‍ത്തകള്‍ വന്ന അല്ലു അർജുനെ നായകനാക്കിയുള്ള പ്രൊജക്ടിലേക്കാണ് അറ്റ്ലി അടുത്തതായി ഇറങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാരൂഖ് നായകനായി എത്തിയ ജവാൻ എന്ന ചിത്രത്തിന്‍റെ വലിയ വിജയത്തിന് ശേഷം അറ്റ്ലിയുടെ സൽമാൻ ഖാനുമായുള്ള പ്രൊജക്ട് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ബോളിവുഡ്.
പുനർജന്മവുമായി ബന്ധപ്പെട്ട ഒരു ആക്ഷന്‍ ചിത്രമാണ് സല്‍മാനെ വച്ച് അറ്റ്ലി ഒരുക്കാന്‍ ഇരുന്നത് എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്. ഇപ്പോൾ സ്രോതസ്സുകൾ ഈ പ്രോജക്ട് താല്‍ക്കാലികമായി റദ്ദാക്കപ്പെട്ടിരിക്കുകയാണ് എന്നാണ് മസാല.കോമിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അറ്റ്ലി റിപ്പോർട്ടിനെക്കുറിച്ച് ഇതുവരെ ഒരു പ്രതികരണവും നൽകിയിട്ടില്ല.
അതേ സമയം അല്ലു അര്‍ജുന്‍റെ ചിത്രത്തിന് പ്രതിഫലമായി 80 കോടിക്ക് മുകളില്‍ ചോദിച്ചതാണ് നേരത്തെ ചിത്രം മുടങ്ങാന്‍ കാരണമായത് എന്നായിരുന്നു വിവരം. എന്നാല്‍ പുഷ്പ 2 വന്‍ വിജയമാകുകയും 1700 കോടിക്ക് മുകളില്‍ ഗ്രോസ് ചെയ്യുകയും ചെയ്തതോടെ ഈ പ്രതിഫലം അറ്റ്ലിക്ക് നല്‍കി വന്‍ സ്കെയിലില്‍ പടം ഒരുക്കാന്‍ നിര്‍മ്മാതാക്കള്‍ എത്തിയതോടെയാണ് അല്ലു അറ്റ്ലി പടം സാധ്യമായത് എന്നാണ് വിവരം.
അതേ സമയം 500 കോടിയോളം ബജറ്റാണ് സല്‍മാന്‍ ചിത്രത്തിന് വേണ്ടതെന്നും തല്‍ക്കാലം സല്‍മാന്‍റെ ഒരു ചിത്രത്തിന് ഇത്രയും വലിയ നിക്ഷേപം നടത്താന്‍ ആരും തയ്യാറാല്ലാത്തതാണ് പ്രൊജക്ട് മുടങ്ങാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. അറ്റ്ലി നിര്‍മ്മിച്ച 180 കോടി ബജറ്റ് പടം ബേബി ജോണ്‍ എന്ന ചിത്രം ബോക്സോഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങിയത് സല്‍മാന്‍ ചിത്രത്തിന്‍റെ ഭാവിയെ ബാധിച്ചെന്നും വിവരമുണ്ട്.
content highlight: salman-khan-and-director-atlee-s-much-hyped-action-drama-shelved-here-is-reason