Celebrities

കല്യാണം കഴിക്കാന്‍ ഞാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നു, ഒരു കൂട്ട് വേണമെന്നുണ്ട്: ആര്യ പറയുന്നു

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമായി മാറുന്നത്. പിന്നീട് സിനിമകളിലുമെത്തി. അവതാരകയായി കയ്യടി നേടാന്‍ സാധിച്ച ആര്യ അഭിനേത്രിയായും സാന്നിധ്യം അറിയിച്ച ശേഷമാണ് ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. തന്റെ വിഷാദ രോഗത്തെക്കുറിച്ചും ജീവിതത്തില്‍ സംഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ ആര്യ തുറന്ന് പറഞ്ഞിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തിനെതിരെ പലകുറി താരം പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ ആഗ്രഹങ്ങളെ തുറന്ന് പറയുകയാണ് താരം.

കല്യാണം കഴിക്കാന്‍ ഞാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നുവെന്നും ഒരു റൊമാന്റിക് ലൈഫ് ആണ് ഞാൻ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. സ്ത്രികള്‍ക്ക് ഒറ്റയ്ക്ക് നിന്നൂടെ എന്ന് പലരും പറയും പക്ഷെ എനിക്ക് ഒരു കൂട്ട് വേണമെന്നുണ്ട്.

‘പുതിയൊരു വിവാഹത്തെപ്പറ്റി രണ്ടുവർഷമായി ഞാൻ ആഗ്രഹിക്കുന്നു, ആ ഒരു ജീവിതം ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു വരുമ്പോൾ ഒരു ഗ്ലാസ് കാപ്പിയിട്ട് ഭർത്താവിന് കൊടുത്ത് രണ്ടാളും വർത്തമാനം പറഞ്ഞിരിക്കുന്ന, ഒരു റൊമാന്റിക് ലൈഫ് ആണ് ഞാൻ ആഗ്രഹിക്കുന്നത്, പക്ഷേ അത് നടക്കുമോ എന്ന് എനിക്ക് അറിയില്ല ’ ആര്യ പറയുന്നു.

നേരത്തെ പൊതുവേദികളിൽ എത്തുമ്പോൾ ഓൺലൈൻ മീഡിയകൾ അടുത്തു വരുന്നതിനെയും മോശം ആംഗിളുകളിൽ നിന്ന് വിഡിയോകൾ എടുത്ത് പോസ്‌റ്റ് ചെയ്യുന്നതിനെയും വിമർശിച്ച് ആര്യ രംഗത്ത് വന്നിരുന്നു. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നൊരു കാര്യമാണ്. എവിടെ നിന്നൊക്കെയാണ് ഇവർ വിഡിയോ എടുക്കുന്നതെന്നും എവിടുന്ന് പൊട്ടിവീഴുമെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും ആര്യ ചൂണ്ടിക്കാണിച്ചു.