അടുത്തിടെയാണ് സിനിമാ-ടെലിവിഷൻ താരം വീണാ നായർ വിവാഹമോചിതയായത്. എപ്പോഴും ഭർത്താവിനെക്കുറിച്ച് സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന വീണയുടെ വിവാഹമോചനം ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷം പുതിയൊരു വ്ലോഗുമായി എത്തിയിരിക്കുകയാണ് വീണ. ‘ഡിവോഴ്സിനു ശേഷം ഞാൻ ആദ്യം ഓടിയെത്തിയത്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഊട്ടി യാത്രയുടെ വിശേഷങ്ങളാണ് പുതിയ വ്ളോഗിലൂടെ വീണ പറയുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താനൊരു വ്ളോഗ് ചെയ്യുന്നതെന്നും എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും താരം പറഞ്ഞു. ഊട്ടിയിൽ താൻ താമസിച്ച റിസോർട്ടും വ്ളോഗിൽ പരിചയപ്പെടുത്തുന്നുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ബ്രേക്ക് എടുക്കണമെന്ന് തോന്നുമ്പോൾ തീർച്ചയായും ഇവിടേക്ക് വരാമെന്നും ഈ യാത്രയിലെ കൂടുതൽ വിശേഷങ്ങളുമായി ഇനിയും താൻ എത്തുമെന്നും പറഞ്ഞാണ് വീണാ വ്ലോഗ് അവസാനിപ്പിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് വീണ യൂട്യൂബ് ചാനിലിലൂടെ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വീണ മറുപടി പറഞ്ഞിരുന്നു. ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്നാണ് എല്ലാവർക്കും അറിയേണ്ടത്. സന്തോഷകരമായാണ് പോവുന്നത്, കുറച്ച് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. പുതിയ പ്രൊജക്റ്റുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ എല്ലാം നന്നായി പോവുന്നു എന്നും വീണ മറുപടി പറഞ്ഞിരുന്നു. മമ്മൂട്ടി–ഗൗതം മേനോൻ ചിത്രമായ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്’ എന്ന സിനിമയിലാണ് വീണ ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
STORY HIGHLIGHT: veena nair vlog after divorce