Movie News

മലയാളി താരത്തിന്റെ അരങ്ങേറ്റം; ‘സാരി’ ട്രെയ്‍ലര്‍ പുറത്ത് – saaree movie trailer out

ഫെബ്രുവരി 28 ന് ചിത്രം തിയറ്ററുകളില്‍ എത്തും

പ്രശസ്ത സംവിധായകന്‍ രാം ​ഗോപാല്‍ വര്‍മ്മയുടെ രചനയില്‍ ഒരുങ്ങി. ഫോട്ടോ ഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം സാരിയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ സംവിധാനം ​ഗിരി കൃഷ്ണ കമല്‍ ആണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഫെബ്രുവരി 28 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ട്രെയ്‍ലറില്‍ ചിത്രത്തിന്‍റെ കഥ സംബന്ധിച്ച് കൃത്യമായ സൂചന നൽകുന്നുണ്ട്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. രചനയ്ക്ക് പുറമെ ചിത്രം അവതരിപ്പിക്കുന്നതും രാം ​ഗോപാല്‍ വര്‍മ്മയാണ്.

സത്യ യദു, സാഹില്‍ സംഭ്ര്യല്‍, അപ്പാജി അംബരീഷ്, കല്‍പലത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ശങ്കര്‍ വര്‍മ്മയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആര്‍ജിവി ആര്‍വി പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം എത്തുക. തനിക്ക് അയച്ചു കിട്ടിയ ഇൻസ്റ്റ റീലിലൂടെയാണ് രാം​ ​ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. സിനിമ അരങ്ങേറ്റത്തിനിടെ ചിത്രത്തിലെ നായികയായ ശ്രീലക്ഷ്മി സതീഷ് ആരാധ്യ ദേവി എന്ന് പേര് മാറ്റം നടത്തിയതായി രാം ഗോപാൽ വർമ തന്നെ അറിയിച്ചിരുന്നു. നേരത്തെ എത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

STORY HIGHLIGHT: saaree movie trailer out