രണ്ടാമതും വിവാഹിതരായ തന്റെ പേരില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താര ദമ്പതിമാരാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. പത്തരമാറ്റ് എന്ന സീരിയലില്‍ അഭിനയിക്കുന്നതിനിടെ പരിചയത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടുകൂടിയാണ് വിവാഹിതരാവുന്നത്.
എന്നാല്‍ ക്രിസിനെ കണ്ടാല്‍ പ്രായം തോന്നിക്കുമെന്ന കാരണത്താല്‍ ഇരുവരും വ്യാപകമായ വിമര്‍ശനം നേരിട്ടു. പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ പുതിയ ജീവിതത്തെ കുറിച്ച് ദിവ്യയും ക്രിസും സംസാരിച്ചു. ഇതിനിടെ താരങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചെന്ന തരത്തിലും വാര്‍ത്ത വന്നു. ഇപ്പോഴിതാ ഈ വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിക്കുകയാണ് താര ദമ്പതികൾ.
ചില യൂട്യൂബ് ചാനലുകളും അതിന് താഴെ കമന്റ് ഇടുന്നവരും ഒക്കെയാണ് താനും ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ തരംതാണ രീതിയില്‍ കമന്റുമായി എത്തുന്നവര്‍ക്ക് പണികൊടുക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം എന്ന് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ താരങ്ങള്‍ വ്യക്തമാക്കുന്നു. എന്നെക്കുറിച്ചും എന്റെ ഭാര്യയെ കുറിച്ചും മോശമായ തലക്കെട്ടോട് കൂടി ചാനല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. അതിന് താഴെ വളരെ മോശമായ കമന്റുകള്‍ ചെയ്യുന്ന ചില ആളുകളും ഉണ്ട്. ജോലിയുമായി ബന്ധപ്പെട്ട് വല്ലാത്ത തിരക്കിലായത് കൊണ്ടാണ് കേസുമായി മുന്നോട്ടു പോകാത്തത്. സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ അധിക്ഷേപിക്കുന്ന എല്ലാവര്‍ക്കും എതിരെ കേസിന് പോകും.
ഇതുവരെ ഞാനും എന്റെ ഭാര്യയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. ഉടനെ താന്‍ നാട്ടിലേക്ക് വരുമെന്നും ക്രിസ് പറയുന്നു. തരംതാണ രീതിയില്‍ മോശമായി ഞങ്ങളെ ചിത്രീകരിക്കുന്നവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. ഞങ്ങളെക്കുറിച്ച് മോശമായ കാര്യങ്ങള്‍ കമന്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അയച്ചുതരണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളെ വ്യക്തിപരമായി അറിയാതെ തോന്ന്യാസം എഴുതുന്നവര്‍ക്കെതിരെ നിയമപരമായിട്ട് മുന്നോട്ട് പോകുന്നതായിരിക്കും.- ക്രിസ് വേണുഗോപാൽ പറഞ്ഞു.
ഈ ചെയ്യുന്നതൊക്കെ തെറ്റാണ്. ഒരാളെയും അധിക്ഷേപിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഞങ്ങള്‍ നിങ്ങളുടെ അടുത്ത് ഒരു കാര്യത്തിനും വന്നിട്ടില്ല. എന്റെ കുടുംബജീവിതം എങ്ങനെ വേണമെന്ന് ആരും എനിക്ക് പറഞ്ഞു തരേണ്ട കാര്യമില്ല. പൈസയ്ക്ക് വേണ്ടി മോശമായതും അസത്യവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ക്രിസ് പറയുന്നു. ഞങ്ങള്‍ ഡിവോഴ്‌സ് ആകാന്‍ പോകുന്നു എന്ന് വാര്‍ത്തയിലൊക്കെ വരാന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഒരുപാട് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഞങ്ങള്‍ അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് ദിവ്യയും പറഞ്ഞത്.
സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും ഇക്കഴിഞ്ഞ നവംബറിലാണ് വിവാഹിതരാവുന്നത്.