മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് നിഖില അടുത്തകാലത്തായിരുന്നു സഹോദരിയെ സംബന്ധിച്ച് ഒരു വാർത്ത പുറത്തുവന്നത് ഈ വാർത്തയെ കുറിച്ച് ഇപ്പോൾ നിഖില പറഞ്ഞതിനെക്കുറിച്ച് അനു ചന്ദ്ര എന്ന വ്യക്തി തന്റെ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
യുക്തി – തന്റെ സഹോദരി സന്യാസം സ്വീകരിച്ചതിനെ പറ്റി നിഖില വിമൽ ഇന്നൊരു ഇന്റർവ്യൂവിൽ പറയുന്നു അവളുടെ ലൈഫിൽ അവളെടുക്കുന്ന ഒരു ചോയ്സിനെ നമ്മളെങ്ങനെയാണ് ക്വസ്ട്യൻ ചെയ്യുക? 36 വയസ്സുള്ള ഒരാൾ അവരുടെ ലൈഫിൽ ഒരു ഡിസീഷ്യൻ എടുക്കുന്നതിന് നമുക്ക് ക്വസ്ട്യൻ ചെയ്യാനുള്ള അവകാശമില്ല. പുറത്തു നിന്നുള്ളവർ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പറ്റി വലിയ രീതിയിൽ സംസാരിക്കുകയും, ഒരു വ്യക്തി ഒരു സ്വാതന്ത്ര്യം എടുക്കുമ്പോൾ അതിനെ ചോദ്യം ചെയ്യുകയും ചെയുന്നത് പ്രശ്നമാണ് ‘ – എന്ന്
ഇതിൽ ആദ്യത്തെയാ ചോദ്യവും രണ്ടാമത്തെയാ അഭിപ്രായവും മൂന്നാമത്തെയാ നിരീക്ഷണവും ചേർന്നതാണ് നിഖിലയുടെ യുക്തിസഹമായ മറുപടി.
യെസ്, അതാണ് മുകളിൽ പറഞ്ഞ യുക്തി സീ നമുക്ക് സന്യാസിയാവാം, മതം മാറാം ,ജ്യോതിഷം പഠിക്കാം, ശാസ്ത്രം പഠിക്കാം, കുലത്തൊഴിൽ പഠിക്കാം, യാത്ര പോകാം – അങ്ങനെ എന്തും ചെയ്യാം. എല്ലാം വ്യക്തിപരമായ കാര്യമാണ്. അത്തരത്തിലുള്ള ഒരാളുടെ ചോയ്സിനെ ചോദ്യം ചെയ്യുവാനുള്ള അവകാശം എനിക്കുമില്ല നിങ്ങൾക്കുമില്ല ആർക്കുമില്ല. അതുപോലെ തന്നെയാണ് വീട്ടിലുള്ള മറ്റു അംഗങ്ങളുടെ രാഷ്ട്രീയനിലപാടുകളിൽ നിന്ന് വിഭിന്നമായൊരു രാഷ്‌ട്രീയ നിലപാടാ കുടുംബത്തിലെ മറ്റാരെങ്കിലും സ്വീകരിച്ചാലുള്ള പൊതുസമൂഹത്തിന്റെ പരിഹാസം. ഓരോ വ്യക്തിയും ഓരോന്നല്ലേ? ഒരു കുടുംബത്തിനകത്തു തന്നെ സംഖിയും കൊങ്ങിയും കമ്മിയുമെല്ലാമുണ്ടാകാം. എന്റെയൊക്കെ കുടുംബത്തിനകത്തങ്ങനെയാണ്. കടുത്ത രാഷ്ട്രീയവിയോജിപ്പുകൾക്കിടയിലാണ് ഞങ്ങളൊക്കെ സന്തോഷമായി യോജിപ്പോടെ ജീവിച്ചു കൊണ്ടിരിക്കുന്നതും. നിങ്ങളുടെ കുടുംബത്തിനകത്തും അങ്ങനെയൊക്കെ തന്നെയായിരിക്കുമല്ലോ? ഇനിയിപ്പോ അല്ലെങ്കിലും അതൊരു വിഷയമേ അല്ല.
പിന്നെ നിഖില പറഞ്ഞ ആ അവസാനത്തെ പോയന്റ് ഇല്ലേ? ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പറ്റി വലിയ രീതിയിൽ സംസാരിക്കുകയും, ഒരു വ്യക്തി ഒരു സ്വാതന്ത്ര്യം എടുക്കുമ്പോൾ അതിനെ ചോദ്യം ചെയ്യുകയും ചെയുന്നത് പ്രശ്നമാണ് എന്ന്. വാസ്തവത്തിൽ അതൊരു പ്രശ്നം തന്നെയാണ്. പറച്ചിലിലും പ്രവർത്തിയിലുമുള്ള ഈ വൈരുദ്ധ്യം കാണുമ്പോൾ, ഈ സ്ത്രീസ്വാതന്ത്ര്യവും പുരോഗമനവും അമിതമായി പറയുന്നവന്മാരൊക്കെ ബെയ്‌സിക്കലി വൻ ഊളകളാണെന്ന് പറയാറില്ലേ? ഏതാണ്ട് അതൊക്കെയാണ് എനിക്ക് പെട്ടെന്നോർമ്മ വരിക. എനിവേ അതെന്തോ ആവട്ടെ. ചുമ്മാ പറഞ്ഞെന്നെയൊള്ളൂ.
ബെയ്‌സിക്കലി സംഭവം ഇത്രയേ ഒള്ളൂ ;
വ്യക്തിസ്വാതന്ത്ര്യം എന്നത് ആരുടെയും ഔദാര്യമല്ല ഓരോ വ്യക്തികളുടെയും അവകാശമാണ്. അതിൽ തലയിട്ട് ഒരാളുടെ ജീവിതത്തെയും അയാളുടെ താല്പര്യത്തെയും ചോദ്യം ചെയ്യാൻ നമുക്കാർക്കും അവകാശമില്ല ( നമ്മളെ ബാധിക്കാത്ത പക്ഷം മാത്രം. ബാധിക്കുന്നതാണെങ്കിൽ ചോദ്യം ചെയ്യാം ഇടപെടാം ). അതിനാൽ തന്നെ അതിനെ ഇങ്ങനെ മനസിലാക്കുക ;വ്യക്തിസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന വിലപ്പെട്ട മൂല്യമാണ്. നീതിന്യായബദ്ധമായരീതിയിലത് മനസിലാക്കുക പ്രയോഗികമാക്കുക